കിങ്ഡം 
MOVIES

വിജയ് ദേവരകോണ്ടയെ രക്ഷിച്ചോ കിങ്ഡം? ആദ്യദിന കളക്ഷന്‍ പുറത്ത്

എന്നാൽ കിങ്ഡത്തിന് ലൈഗറിന്‍റെ ഓപ്പണിങ് ഡേ കളക്ഷന്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ആക്ഷന്‍ ത്രില്ലറാണ് വിജയ് ദേവരകോണ്ട നായകനായ കിങ്ഡം. ജൂലയ് 31 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് തരക്കേടില്ലാത്ത ഓപ്പണിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ മാത്രം ഓപ്പണിംഗില്‍ 15.75 കോടി കിങ്ഡം നെറ്റ് കളക്ഷനായി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കൂടാതെ ഭേദപ്പെട്ട പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

എന്നാൽ കിങ്ഡത്തിന് ലൈഗറിന്‍റെ ഓപ്പണിങ് ഡേ കളക്ഷന്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. 15.95 ആയിരുന്നു ലൈഗറിന്‍റെ ആദ്യ ദിന വരുമാനം.

ഇന്ത്യന്‍ ഗവണ്‍മെന്‍റിന് വേണ്ടിയുള്ള ദൗത്യത്തിന് ശ്രീലങ്കയിൽ പോകുന്ന സുരി എന്ന പൊലീസ് കൊണ്‍സ്റ്റബിളിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അനിയനും ചേട്ടനും ഇടയിലുള്ള ഇമോഷനും സിനിമ പറയുന്നുണ്ട്. ഡ്രാമയാണ് പ്രധാനമായും സിനിമ. അതിനൊപ്പം ആക്ഷനും വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

ജേഴ്‌സി എന്ന ചിത്രത്തിന് ശേഷം ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിങ്ഡം. തമിഴിലും തെലുങ്കിലുമാണ് ചിത്രം റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. മലയാളി നടന്‍ വെങ്കിടേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളികളായ ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണുമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്‍റർടെയ്‌ന്‍മെന്‍റസും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് ആണ് സിനിമ നിര്‍മിക്കുന്നത്.

SCROLL FOR NEXT