'മകുടം' സിനിമയിൽ വിശാൽ 
MOVIES

വിശാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം; 'മകുടം' ടീസർ പുറത്ത്

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ വിശാൽ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: നടൻ വിശാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'മകുടം'. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ വിശാൽ എത്തുന്നത്.

ഈ പ്രോജക്ടിന്റെ സംവിധാനം ആദ്യം ഏറ്റെടുത്തിരുന്നത് 'ഐങ്കരൻ', 'ഈട്ടി' എന്നീ സിനിമകൾ ഒരുക്കിയ രവി അരസ് ആയിരുന്നു. എന്നാൽ, അഭിപ്രായ ഭിന്നതകളെ തുടർന്ന് സംവിധായകന്റെ റോൾ വിശാൽ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ കഥ രവി അരസിന്റേതാണ്. അഞ്ജലിയും ദുഷാര വിജയനുമാണ് ചിത്രത്തിലെ നായികമാർ.

ജയപ്രകാശ്, ജോൺ വിജയ്, അജയ്, വംശി കൃഷ്ണ, അബു സലിം, അർജെയ്, വിജെ ജാൻസി, പദം കുമാർ, സാബുമോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊൻ പാർഥിപൻ, ആനന്ദ് കുമരേശൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. രാജേഷ് എ മൂർത്തിയാണ് തെലുങ്ക് ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് സിനിമയുടെ നിർമാണം. സൂപ്പർ ഗുഡ് ഫിലിംസിന്റെ 99ാമത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35ാമത്തെ സിനിമയും. ഛായാഗ്രഹണം: റിച്ചാർഡ് എം. നാഥൻ & അഭിനന്ദൻ രാമാനുജം, എഡിറ്റർ: എൻ.ബി. ശ്രീകാന്ത്, ആർട്ട് ഡയറക്ടർ: ജി. ദുരൈരാജ്, സംഗീതം: ജി. വി. പ്രകാശ് കുമാർ, ആക്ഷൻ: ദിലീപ് സുബ്ബരായൻ, വസ്ത്രാലങ്കാരം: വാസുകി ഭാസ്കർ, വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോ, ലോർവെൻ സ്റ്റുഡിയോ.

ഈ വർഷം ജൂലൈയിൽ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT