'വിസിൽ' സിനിമ പോസ്റ്റർ 
MOVIES

മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ ആവേശം വീണ്ടും വെള്ളിത്തിരയിലേക്ക്; 'വിസിൽ' ടൈറ്റിൽ പോസ്റ്റർ

നവാഗതനായ രാജീവ് കൃഷ്ണ ആണ് 'വിസിൽ' സിനിമയുടെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിന്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി എത്തുന്ന ചിത്രമാണ് 'വിസിൽ'. നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് വിനോദ് ഗുരുവായൂർ ആണ്.

ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ആദ്യ ചിത്രമാണ് 'വിസിൽ'. തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാക്കളായ സൂരജ് ഇ.എസ് എഡിറ്റിങ്ങും മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ.ആർ. റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് ആണ് സംഗീത സംവിധാനം. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവഹിക്കുന്നത്.

വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെ എസ്,ആക്ഷൻ-അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്, സ്റ്റിൽസ്-ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പിആർഒ - എ.എസ്. ദിനേശ്.

SCROLL FOR NEXT