അനിരുദ്ധ് രവിചന്ദർ  Source : YouTube Screen Grab
MUSIC

"പാട്ടിന്റെ വരികളില്‍ കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ ചാറ്റ് ജിപിടിയോട് ചോദിക്കും"; തരുന്ന ഓപ്ക്ഷനില്‍ നിന്ന് ഒരെണ്ണം എടുക്കുമെന്ന് അനിരുദ്ധ്

ഏത് സിനിമയ്ക്ക് വേണ്ടിയാണ് ചാറ്റ് ജിപിടിയുടെ സഹായം തേടിയതെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയില്ല.

Author : ന്യൂസ് ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. രജനികാന്തിന്റെ കൂലിയാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന അനിരുദ്ധിന്റെ സിനിമ. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അടുത്തിടെ അനിരുദ്ധ് കൂലിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാട്ട് നിര്‍മിക്കുന്നതിനായി ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനിരുദ്ധ്.

"എന്റെ ടീമില്‍ മൊത്തം എട്ട് പേരാണ് ഉള്ളത്. സ്റ്റുഡിയോയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെത്തന്നെയാണ് ഞാന്‍. ഒരുമിച്ച് ചര്‍ച്ച ചെയ്ത് ഒരുപാട് സമയമെടുത്താണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഒരു ട്യൂണ്‍ ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് എല്ലാവരുമായും ഡിസ്‌കസ് ചെയ്യും. ഒരാള്‍ക്ക് ഇഷ്ടമാകാതിരുന്നാല്‍ കൂടി അത് ഒഴിവാക്കി പുതിയത് ഉണ്ടാക്കും. അതാണ് ഞങ്ങളുടെ രീതി. വരികളുടെ കൂടെ മ്യൂസിക് കമ്പോസ് ചെയ്യാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. ഹുക്ക് ലൈന്‍ ഏതാണെന്ന് ആദ്യമേ മനസിലാക്കി അതിനനുസരിച്ച് ട്യൂണ്‍ ഉണ്ടാക്കും. ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരും", അനിരുദ്ധ് പറയുന്നു.

"ഒരു കാര്യം തുറന്നുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തില്‍ ഇടയ്ക്ക് കണ്‍ഫ്യൂഷന്‍ വരും. അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ ഞാന്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. ചാറ്റ് ജിപിടി എനിക്ക് ഏകദേശം പത്ത് ഓപ്ഷനുകള്‍ തന്നു. അതില്‍ നിന്ന് ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പാട്ട് ഫിനിഷ് ചെയ്യും", എന്നും അനിരുദ്ധ് പറഞ്ഞു.

അതേസമയം ഏത് സിനിമയ്ക്ക് വേണ്ടിയാണ് ചാറ്റ് ജിപിടിയുടെ സഹായം തേടിയതെന്ന് അനിരുദ്ധ് വെളിപ്പെടുത്തിയില്ല. ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത വിജയ് ദേവരകൊണ്ടയുടെ കിങ്ഡമാണ് അവസാനമായി അനിരുദ്ധ് സംഗീതം നല്‍കി റിലീസ് ആയ ചിത്രം. ഇനി ഓഗസ്റ്റ് 14നാണ് കൂലി പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്.

SCROLL FOR NEXT