"വ്യാജ സ്റ്റോറിക്ക് ദേശീയ അവാര്‍ഡ്"; എന്തൊരു നാണക്കേടെന്ന് നടി രഞ്ജിനി

മികച്ച സംവിധാനം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്.
Ranjini
രഞ്ജിനിSource : Facebook
Published on: 
Updated on: 

ദ കേരള സ്റ്റോറിക്ക് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ രണ്ട് അവാര്‍ഡുകള്‍ ലഭിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനം അറിയിച്ചിരുന്നു. ഇപ്പോഴിതാ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്തെത്തിയിരിക്കുകയാണ്.

"ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മികവിന് നല്‍കുന്ന, കലാപരവും സാങ്കേതികവുമായ മികവിനുള്ള പരമോന്നത പുരസ്‌കാരത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കൊടുത്തിരിക്കുന്നു. എന്തൊരു നാണക്കേട് ആണിത്", എന്നാണ് രഞ്ജിനി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

Ranjini
"ആദാ ശര്‍മയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കാത്തതില്‍ ദുഃഖമുണ്ട്"; കേരള സ്റ്റോറി കൂടുതല്‍ അവാര്‍ഡുകള്‍ അര്‍ഹിക്കുന്നുവെന്ന് സംവിധായകന്‍

മികച്ച സംവിധാനം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചത്. "കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം", എന്നായിരുന്നു പിണറായി വിജയന്‍ കുറിച്ചത്.

"കഥ പറച്ചിലിന്റെ ആഖ്യാനത്തെ മറികടക്കാന്‍ ഒരിക്കലും കേരള സ്‌റ്റോറിയുടെ സിനിമാറ്റോഗ്രഫി ശ്രമിച്ചില്ല", എന്നാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് ജൂറി പറഞ്ഞത്. വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയം വളരെ വ്യക്തതയോടെ അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമായിരുന്നുവെന്നും ജൂറി കൂട്ടിച്ചേര്‍ത്തു.

Related Stories

ടി. എന്‍. ഗോപകുമാര്‍ പുരസ്‌കാരം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അനിരു അശോകന്; പുരസ്‌കാരം ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതില്‍
ബാലോണ്‍ ദോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച പുരുഷ താരമായി ഹാരി കെയ്‌നും; മികച്ച വനിതാ താരമായി അലക്‌സിയ പുറ്റിയാസും
Shilpaguru Awards for A. Pratap and Asha G. Krishna
പ്രശ്നം വന്ദേ മാതരം അല്ല, സർവകലാശാലകള്‍ കാവി രാഷ്ട്രീയത്തിന്റെ  പരീക്ഷണശാലകളായി മാറ്റപ്പെടുന്നതാണ്