BTS, HYBE Source: HYBE
MUSIC

കെ പോപ് സംഗീതപ്രേമികൾക്ക് സന്തോഷ വാർത്ത! ഹൈബ് ഇന്ത്യയിലേക്ക്

അടുത്ത വർഷം ബിടിഎസ് നടത്താനിരിക്കുന്ന വേൾഡ് ടൂറിൽ ഇന്ത്യയും ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ സംഗീതാരാധകർ

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ കെ-പോപ്പ് സംഗീത സംഘമാണ് ബിടിഎസ്. 'ബട്ടർ', 'ഡൈനാമൈറ്റ്', 'ഐഡൾ', 'മൈക്ക് ട്രോപ്പ്', 'പെർമിഷൻ ടു ഡാൻസ്' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീത ആരാധകരുടെ മനം ബിടിഎസ് കവർന്നു. അങ്ങനെ കൊറിയൻ സംഗീതവും ആ സംഗീതധാരയുടെ അരികുപറ്റി വന്ന പോപ് സംസ്കാരവും ചെറുപ്പക്കാർക്കിടയിൽ തീക്കാറ്റുപോലെ പടർന്നു.

ഇപ്പോഴിതാ കെ-പോപ്പ് ആരാധകർക്ക് ഒരു സന്തോഷവാർത്ത! ഹൈബ് ഇന്ത്യയിലേക്ക് വരുന്നു. ബിടിഎസിൻ്റെ ഉടമകൾ എന്ന് വിളിക്കാവുന്ന എൻ്റർടെയിൻമെൻ്റ് കമ്പനിയാണ് ഹൈബ്. അവർ മുംബൈയിൽ ഓഫീസ് തുറക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ബിടിഎസ് താരങ്ങളുടെ പുനഃസമാഗമം കാത്തിരിക്കുകയാണ് ലോക സംഗീതലോഗം. അതിന് മുമ്പുതന്നെ മുംബൈയിൽ ഓഫീസ് തുറക്കാനാണ് ഹൈബ് പദ്ധതിയിടുന്നത്.

ദക്ഷിണ കൊറിയൻ സംഗീത കമ്പനിയായ ഹൈബ് കോർപ്പറേഷൻ ഇന്ത്യയിൽ ശാഖ തുറക്കാൻ ഒരുങ്ങുന്നു എന്ന വലിയ വാർത്തയുടെ സന്തോഷത്തിലാണ് നമ്മുടെ ജെൻ സി. ജൂൺ 30 ന് കൊറിയൻ മാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ബിടിഎസ്, സെവെൻ്റിൻ, ടിഎക്സ്ടി തുടങ്ങിയ ലോകപ്രസിദ്ധ കെ-പോപ്പ് ഗ്രൂപ്പുകളുടെ നിർമാതാക്കളായ ഹൈബ്, 2025 സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം.

ഇന്ത്യയിൽ കെ-പോപ് കൾച്ചർ വളർത്താനും ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്ന ബാൻഡ് മെമ്പേഴ്സിൻ്റെ ട്രയിനിങ്ങിനുമായാണ് കമ്പനി സ്ഥാപിക്കുക. ഒക്ടോബർ അവസാനത്തോടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുമെന്ന് ഹൈബ് ചെയർമാൻ ബാങ് സി ഹ്യുക്ക് അറിയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും ശാഖകൾ തുടങ്ങി വിജയക്കൊടി പറത്തിയ കമ്പനിയാണ് ഹൈബ്. ബിടിഎസ്, സെവൻ്റീൻ, ടുമോറോ ബൈ ടുഗതർ, കാറ്റ്സ് ഐ തുടങ്ങി നിരവധി ബാൻഡുകൾ ഹൈബിൻ്റെ കീഴിലാണ്. ഹൈബ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2026 ല്‍ ബിടിഎസ് നടത്താനിരിക്കുന്ന വേള്‍ഡ് ടൂറില്‍ ഇന്ത്യയും ഉള്‍പ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

SCROLL FOR NEXT