Roar of Tornado - song Source; Social Media
MUSIC

"റോർ ഓഫ് ടൊർണാഡോ"; കോരിത്തരിപ്പിച്ച് കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, "ടൈറ്റൻ"-ലെ രണ്ടാം ഗാനം പുറത്ത്

സൂക്ഷ്മമായ വോക്കൽ എലെമെന്റ്സുകളും വേറിട്ട സംഗീതവും, ഭാഷാ അതിരുകൾ ഭേദിക്കുമെന്നുറപ്പ്

Author : ന്യൂസ് ഡെസ്ക്

"കെജിഎഫ്", "സലാർ" തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ രവി ബസ്രൂർ, തന്റെ അരങ്ങേറ്റ ആൽബമായ "ടൈറ്റൻ" ലെ രണ്ടാമത്തെ സിംഗിൾ "റോർ ഓഫ് ടൊർണാഡോ" പുറത്തിറക്കി. ബസ്രൂരിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജ് ആയ രവി ബസ്രൂർ എന്റർടൈന്മെന്റ്സിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്യപ്പെട്ടത്.

ബസ്രൂരിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ഇലക്ട്രോണിക് ബീറ്റുകളും സിംഫണിക് ക്രമീകരണങ്ങളും സംയോജിപ്പിച്ച "റോർ ഓഫ് ടൊർണാഡോ" ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. സൂക്ഷ്മമായ വോക്കൽ എലെമെന്റ്സുകളും വേറിട്ട സംഗീതവും, ഭാഷാ അതിരുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ ആൽബത്തെ എത്തിക്കുമെന്നതിൽ സംശയമില്ല.

ദക്ഷിണേന്ത്യൻ സംഗീതത്തിലെ ദീർഘവീക്ഷണമുള്ള ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ബസ്രൂരിന്റെ ഈ സൃഷ്ടിയെ സംഗീതലോകം വളരെ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. കന്നഡ ഇൻഡസ്റ്ററിയിൽ തൻറെ കരിയർ ആരംഭിച്ച ബസ്രൂർ "കെജിഎഫ്", "സലാർ" എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടി.

"റോർ ഓഫ് ടൊർണാഡോ" യുടെ പോസ്റ്റർ വളരെ പ്രത്യേകതകൾ തോന്നിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. തീക്ഷ്ണമായ ചുവപ്പും ഓറഞ്ചും നിറഞ്ഞ ഒരു ക്യാൻവാസിൽ, മാലാഖമാരുടെ ചിറകുകളും മൂർച്ചയേറിയ വാളുമേന്തി നിൽക്കുന്ന, മുഖംമൂടി ധരിച്ച ഒരു വ്യക്തി, ഈ ഒരു പോസ്റ്റർ ഡിസൈൻ എന്തെല്ലാമോ നിഗൂഢതകൾ ഇതിലെ സംഗീതത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന ഒരു പ്രതീതി നൽകുന്നു.

SCROLL FOR NEXT