Source: FB/ Nadhirshah
MUSIC

ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ജാസി ഗിഫ്റ്റ്, ശ്രേയാ ഘോഷാൽ...; പ്രമുഖ ഗായകരൊന്നിക്കുന്ന 'മാജിക് മഷ്റൂംസി'ലെ പാട്ടുകൾക്ക് കാതോർത്ത് മലയാളികൾ

നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്.

ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ഒൻപത് ഗായകരും, അഞ്ച് ഗാനരചയിതാക്കളും സിനിമയുടെ ഭാഗമാകും. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

സുജിത്ത് വാസുദേവാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റർ ജോൺകുട്ടിയും പ്രൊഡക്ഷൻ ഡിസൈനർ എം. ബാവയുമാണ്. സംഗീതം: നാദിര്‍ഷ. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ എന്നിവരാണ് ചിത്രത്തിലെ ഗാനരചയിതാക്കൾ. പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ.

SCROLL FOR NEXT