'നോൺസെൻസ്' മ്യൂസിക് വീഡിയോ 
MUSIC

ഒന്ന് ശ്രദ്ധിച്ചാൽ നിത്യരോഗിയാകില്ല! ലഹരിമരുന്ന് ഉപഭോഗത്തിന് എതിരെ തിരുമാലി, 'നോൺസെൻസ്' മ്യൂസിക് വീഡിയോ പുറത്ത്

'കിളിയേ കിളിയേ' എന്ന ക്ലാസിക് ഗാനം റീമിക്സ് ചെയ്ത് ഈ ട്രാക്കിൽ ഉപയോഗിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളോട് സംഗീതത്തിലൂടെ പ്രതികരിക്കുന്ന റാപ്പർ തിരുമാലിയുടെ പുതിയ ട്രാക്ക് പുറത്ത്. 'നോൺസെൻസ്' എന്ന മ്യൂസിക് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. സമകാലിക സമൂഹത്തിലെ പ്രധാന ആശങ്കകളിലൊന്നായ ലഹരിമരുന്ന് ഉപഭോഗത്തെപ്പറ്റി ജെൻ സികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്.

മലയാളത്തിലെ ക്ലാസിക് ഗാനമായ 'കിളിയേ കിളിയേ' എന്ന പാട്ടിനെ റീമിക്സ് രൂപത്തിൽ ഈ ഗാനത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. മയക്കുമരുന്ന് സൃഷ്ടിക്കുന്ന വിഭ്രാന്തിയെ സൂചിപ്പിക്കാനാണ് 'കിളി'യെ ഒരു രൂപകമായി ട്രാക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ലഹരിമരുന്നിന്റെ ഉപയോഗം മൂലം ബോധം നഷ്ടപ്പെട്ട ഒരു വ്യക്തിയെയാണ് മ്യൂസിക് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളുമാണ് പാട്ടിന്റെ കാതൽ. പുതിയ തലമുറയ്ക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒരു സാധാരണ കാര്യമായിമാറുന്നതിനെ തിരുമാലി ഈ ട്രാക്കിലൂടെ വിമർശിക്കുന്നു.

സരിഗമ മലയാളം വഴിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വരികൾ: തിരുമാലി, മ്യൂസിക് പ്രൊഡക്ഷൻ: ജയ് സ്റ്റെല്ലാർ, ഓഡിയോ എഞ്ചിനീയർ: ആകാശ് ശരവണൻ, സംവിധാനവും എഡിറ്റിങ്ങും സുഹൈൽ ബക്കർ, ഛായാഗ്രഹണം: ജോ ക്രിസ്റ്റോ സേവ്യർ, സി.ജി. & ആനിമേഷൻ: സ്പേസ് മാർലി, കല: റുമൈസ് ഷാൻ, വസ്ത്രാലങ്കാരം: കൃഷ്ണപ്രസാദ് (കോമാളിവെയർ), മൂവ്‌മെന്റ് ഡയറക്ടർ: മൃതുൽ സി.എം, കളറിസ്റ്റ്: എൽദോ എം. റെജി, മേക്കപ്പ്: ഹംറാസ്, സ്റ്റിൽസ് & ബി.ടി.എസ്: വിഷ്ണു രവി.

'മലയാളി ഡാ' എന്ന തിരുമാലിയുടെ ട്രാക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ, 'കുലസ്ത്രീ', 'പച്ച പരിഷ്കാരി', 'സാമ്പാർ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയും റാപ്പർ മലയാളിക്ക് സുപരിചിതനാണ് .

SCROLL FOR NEXT