മോളിവുഡ് ടൈംസ്
തീയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിച്ച യുവതാരം നസ്‌ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ സൈക്കോളജിക്കൽ ഡാർക്ക് കോമഡി ചിത്രമായ മോളിവുഡ് ടൈംസ് ഒടിടിയിലെത്തി. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങി.
കറക്കം
ഹൊററിനും കോമഡിക്കും സംഗീതത്തിന് പ്രാധാന്യം നൽകിയ ചിത്രമായ കറക്കം ഒടിടിയിലെത്തി. സോണി ലൈവിൽ സ്ട്രീമിങ് തുടങ്ങിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഒബ്സെഷൻ
ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്ന ഹോളിവുഡ് ചിത്രമായ 'ഒബ്സെഷൻ' ഡിജിറ്റൽ സ്ട്രീമിങ് തുടങ്ങി. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ആഗോള തലത്തിൽ ലഭിച്ചത്. കേരളത്തിലും മികച്ച കളക്ഷൻ ചിത്രം നേടിയിരുന്നു. ആമസോൺ പ്രൈം, ആപ്പിൾ ടിവി എന്നിവയിലൂടെ ചിത്രം കാണാനാകും.
പെഡ്ഡി
രാം ചരൺ-ജാൻവി കപൂർ എന്നിവർ തകർത്ത് അഭിനയിച്ച പെഡ്ഡി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫിക്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
ഇസകപട്ടണം
1990-കളിലെ ഒരു തുറമുഖ നഗരത്തിൻ്റെ കഥ പറയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസാണ് 'ഇസകപട്ടണം. സമുദ്രക്കനി, ഐശ്വര്യ രാജേഷ്, സുനിൽ, നരേഷ് അഗസ്ത്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ എത്തിയിട്ടുണ്ട്.
സൂപ്പർ സുബ്ബു
നെറ്റ്ഫ്ലിക്സിൻ്റെ ആദ്യ തെലുങ്ക് ഒറിജിനൽ സീരീസായ 'സൂപ്പർ സുബ്ബു' സ്ട്രീമിംഗ് ആരംഭിച്ചു. സന്ദീപ് കിഷൻ, മിഥില പാൽക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ കോമഡി-ഡ്രാമ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് മല്ലിക് റാം ആണ്.
എനോള ഹോംസ് (Enola Holmes
പ്രശസ്ത ഡിറ്റക്ടീവ് ഷെർലക് ഹോംസിൻ്റെ ഇളയ സഹോദരിയുടെ കഥ പറയുന്ന ഒരു ജനപ്രിയ മിസ്റ്ററി പരമ്പരയാണ് എനോള ഹോംസ് (Enola Holmes). ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.