ആലപ്പുഴ ജിംഖാന പോസ്റ്റർ Source : Facebook
OTT

നെസ്‌ലെന്റെ ഇടിപൂരം ഇനി ഒടിടിയില്‍; 'ആലപ്പുഴ ജിംഖാന' എവിടെ കാണാം?

ആക്ഷനും തമാശയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ട്ടെയിനര്‍ ആയ ചിത്രത്തിന് തിയേറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിജിറ്റല്‍ പ്രീമിയറിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. നെസ്‌ലെന്‍ നായകനായ സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. ആക്ഷനും തമാശയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ട്ടെയിനര്‍ ആയ ചിത്രത്തിന് തിയേറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ വ്യത്യസ്ത ഗറ്റപ്പിലാണ് നെസ് ലെന്‍ എത്തിയത്. അത് പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു.

തിയേറ്ററില്‍ ചിത്രം കാണാന്‍ ആകത്തവര്‍ക്ക് ഇനി സോണി ലിവ്വില്‍ 'ആലപ്പുഴ ജിംഖാന' കാണാം. ജൂണ്‍ 13 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

SCROLL FOR NEXT