The Ba***ds Of Bollywood -screengrab NEWS MALAYALAM 24x7
OTT

അച്ഛന്‍ നടന്‍, മകന്‍ സംവിധായകന്‍; ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബാഡ്‌സ് ഓഫ് ബോളിവുഡ് ഫസ്റ്റ് ലുക്ക്

നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്ന സീരിസിന്റെ രചനയും സംവിധാനവും ആര്യന്‍ ഖാന്‍ തന്നെയാണ്

Author : ന്യൂസ് ഡെസ്ക്

അങ്ങനെ ബോളിവുഡ് കാത്തിരുന്ന ആ ഫസ്റ്റ് ലുക്ക് പുറത്തറിങ്ങി. ബോളിവുഡ് രാജാവിന്റെ മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ ലോകത്ത് ചുവടുവെക്കുകയാണ്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അഭിനയത്തിലല്ല, സംവിധാനത്തിലാണ് തന്റെ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്.

ആര്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ (The Ba***ds Of Bollywood) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്ന സീരിസിന്റെ രചനയും സംവിധാനവും ആര്യന്‍ ഖാന്‍ തന്നെയാണ്. ഷാരൂഖ് കാമിയോ ആയി എത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് സീരീസിന്റെ നിര്‍മാണം. ഓഗസ്റ്റ് ഇരുപതിന് പ്രിവ്യൂ പുറത്തിറങ്ങും. മുഹബ്ബത്തേന്‍ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനെ ഓര്‍മിപ്പിക്കും വിധം ആണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് നോക്കിയാല്‍ ഷാരൂഖ് ഖാന്‍ തന്നെ, അതേ ശബ്ദം, അതേ ലുക്ക്... റൊമാന്റിക് ആയി തുടങ്ങുന്ന അവതരണം പെട്ടെന്ന് ആക്ഷനിലേക്ക് മാറും.

ഇതുവരെ കണ്ട ബോളിവുഡ് മസാല-ഡ്രാമയെല്ലാം സറ്റയര്‍, കോമഡി രീതിയില്‍ അവതരിപ്പിക്കുന്നതാണ് സീരീസ് എന്നാണ് സൂചന. ടീസറില്‍ ആര്യന്‍ സൂചിപ്പിക്കുന്നതും അതു തന്നെ. വര്‍ഷങ്ങളായി ആളുകളുടെ സ്‌നേഹവും ആക്രമണവും ആവോളം ലഭിക്കുന്ന ബോളിവുഡിനെ കുറിച്ച് അതു തന്നെയാണ് താന്‍ ചെയ്യുന്നതെന്നും ആര്യന്‍ ഖാന്‍ പറയുന്നു.

ഷാരൂഖ് ഖാന് പുറമെ, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെല്ലാം സീരിസില്‍ കാമിയോ ആയി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങുന്ന സീരിസിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT