'ഡൊറോത്തി' പോസ്റ്റർ 
OTT

'ഡൊറോത്തി' ഒടിടിയിലേക്ക്; ഡിജിറ്റൽ പ്രീമിയർ തീയതി പുറത്ത്, എവിടെ കാണാം?

കാർത്തിക്കിന്റെ മാസ്റ്റർപീസ് എന്നാണ് ചിത്രത്തെ നിരൂപകർ വിശേഷിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടി പ്രീമിയറിന് ഒരുങ്ങുന്നു. ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക്കിന്റെ മാസ്റ്റർപീസ് എന്നാണ് ചിത്രത്തെ മിക്ക നിരൂപകരും വിശേഷിപ്പിച്ചത്.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയർ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ TIFF-ൽ വേൾഡ് പ്രീമിയർ ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'ഡൊറോത്തി'. സെന്റർപീസ് വിഭാഗത്തിൽ സ്ക്രീൻ ചെയ്ത ചിത്രത്തെ സ്റ്റാൻഡിങ് ഓവേഷനോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

സനന്ത്, റിഷികാന്ത്, കീർത്തി സൂരേഷ്, രാമചന്ദ്രൻ ദുരൈരാജ്, സൗന്ദരരാജ, കെ. മുത്തുകുമാർ, ഗജരാജ്, മുത്തഴകി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 10ാം ചിത്രമാണ് 'ദൊറോത്തി'. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ 23ന് സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകും.

ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനാവുക്കരുസ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. ധമം, ജിയോ സ്റ്റുഡിയോസ്, സിഖ്യാ എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡേ, ഗുനീത് മോംഗ കപൂർ, അചിൻ ജെയിൻ എന്നിവർ ചേർന്നാണ് നിർമാണം.

പ്രൊഡക്ഷൻ ഡിസൈൻ - കുമാർ ഗംഗപ്പൻ, സൗണ്ട് ഡിസൈൻ - സുരെൻ ജി, എസ്. അലഗൈകൂതൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ രാജ, സ്റ്റണ്ട്സ് - ദിനേശ് സുബ്ബരായൻ, കൊറിയോഗ്രഫി - ഷെരീഫ് എം, പബ്ലിസിറ്റി ഡിസൈൻ - ടൂണേ ജോൺ (24AM), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പവൻ നരേന്ദ്ര.

SCROLL FOR NEXT