ഫൈനല്‍ ഡെസ്റ്റിനേഷന്‍ ബ്ലഡ്‌ലൈന്‍സില്‍ നിന്ന്  Source : X
OTT

77 ദിവസത്തിന് ശേഷം ഒടിടിയിലേക്ക്; ഫൈനല്‍ ഡെസ്റ്റിനേഷന്‍ : ബ്ലഡ്‌ലൈന്‍സ് ഓഗസ്റ്റില്‍ സ്ട്രീമിംഗ് ആരംഭിക്കും

മെയ് 15നാണ് ചിത്രം തിയേറ്ററിലെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡിലെ ഏറ്റവും മികച്ച ഹൊറര്‍ - ത്രില്ലര്‍ ഫ്രാഞ്ചൈസിയാണ് ഫൈനല്‍ ഡസ്റ്റിനേഷന്‍. ഫ്രാഞ്ചൈസിലെ ഏറ്റവും പുതിയ പതിപ്പായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ : ബ്ലഡ്‌ലൈന്‍സ് മെയ് 15നാണ് തിയേറ്ററിലെത്തിയത്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ഓഗസ്റ്റ് ഒന്ന് മുതല്‍ ചിത്രം എച്ച്ബിഒ മാക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററിലെത്തി 77 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. സാക്ക് ലിപോവ്സ്‌കിയും ആദം സ്റ്റെയ്നും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. പുതിയ റിലീസിന്റെ ആഘോഷത്തിന്റെ ഭാഗമായി എച്ച്ബിഒ മുന്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ചിത്രങ്ങളും സ്ട്രീം ചെയ്യും.

കൈറ്റ്ലിന്‍ സാന്താ ജുവാന, ടിയോ ബ്രിയോണ്‍സ്, ഓവന്‍ പാട്രിക് ജോയ്നര്‍, റിച്ചാര്‍ഡ് ഹാര്‍മണ്‍, അന്ന ലോര്‍, റിയ കിഹ്ല്‍സ്റ്റെഡ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണ്‍ വാട്ട്‌സ്, ഇവാന്‍സ് ടെയ്ലര്‍, ഗൈ ബുസിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

അതേസമയം ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ ദിനം 4.5 കോടിയാണ് നേടിയത്. 76 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. നോര്‍ത്ത് അമേരിക്കയില്‍ ചിത്രം 130.64 മില്യണ്‍ ഡോളറാണ് കളക്ട് ചെയ്തത്. അതോടെ ഏക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന 20 ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ 6ഉം ഇടം നേടി.

SCROLL FOR NEXT