മമ്മൂട്ടി ചിത്രം ബസൂക്ക Source: Facebook/ Mammootty
OTT

'ബസൂക്ക' ഒടിടിയിലേക്ക് എത്തുന്നു? മമ്മൂട്ടി ചിത്രം എവിടെ, എപ്പോള്‍ കാണാം?

ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത 'ബസൂക്ക'യുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന. ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് നിർമിച്ചത്.

ബസൂക്ക എപ്പോൾ, എവിടെ കാണണം?

മമ്മൂട്ടി ചിത്രം ZEE5-ൽ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2025 ജൂൺ അഞ്ച് മുതൽ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്തേക്കുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ZEE-5 ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഏപ്രില്‍ 10നാണ് ചിത്രം ലോകത്താകമാനം റിലീസ് ചെയ്തത്. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തില്‍ ലഭിച്ചത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലര്‍ ആയാണ് അവതരിപ്പിച്ചത്.മമ്മൂട്ടി അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ ചിത്രത്തിന് അത്ര മികച്ച പ്രതികരണമല്ല തിയേറ്ററില്‍ ലഭിച്ചത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ - സാഹില്‍ ശര്‍മ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ - റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം - മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വിഷ്ണു സുഗതന്‍, പിആര്‍ഒ - ശബരി.

SCROLL FOR NEXT