ലെജൻഡ് ശരവണന്റെ 'ലീഡർ' 
OTT

ലെജൻഡ് ശരവണന്റെ 'ലീഡർ' ഒടിടി റിലീസിന് ഒരുങ്ങുന്നു; എവിടെ, എപ്പോൾ കാണാം?

ആർ.എസ്. ദുരൈ സെന്തിൽകുമാർ ആണ് 'ലീഡർ' സംവിധാനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തിയ 'ലീഡർ' എന്ന ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിക്കാതിരുന്ന ചിത്രം മെയ് 29ന് ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.

പ്രശസ്ത സംവിധായകൻ ആർ.എസ്. ദുരൈ സെന്തിൽകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസ് ആണ് നിർമിച്ചത്. ഏപ്രിൽ മൂന്നിന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് 'ലീഡർ' തിയേറ്ററുകളിലേക്ക് എത്തിയത്. 40 ദിവസം കൊണ്ട് 6.50 കോടി രൂപയാണ് ആഗോള തലത്തിൽ ചിത്രം കളക്ട് ചെയ്തത്.

പായൽ രജ്പുത് ആണ് ചിത്രത്തിലെ നായിക. ഷാം, ആൻഡ്രിയ ജെറമിയ, ലാൽ, പ്രഭാകർ, അമൃത അയ്യർ, വി.ടി.വി ഗണേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തൂത്തുക്കുടി, ജയ്പൂർ, ഊട്ടി, ജോർജിയ, ചെന്നൈ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം വൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

ജിബ്രാൻ ചിട്ടപ്പെടുത്തിയ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ ഹൈലൈറ്റ്. ഛായാഗ്രഹകൻ: എസ്. വെങ്കിടേഷ്, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കലാസംവിധാനം: ജി. ദുരൈരാജ്, സ്റ്റണ്ട്സ്: മഹേഷ് മാത്യു, കോസ്റ്റ്യൂം ഡിസൈനർ: ദീപ്തി ആർ.ജെ, പൂർത്തി പ്രവീൺ, ഡബ്ബിങ്: ജി. കോതണ്ഡൻ B.Sc, D.F.Tech, ജി. വിഷ്ണുവർദ്ധൻ M.sc, വി.എഫ്.എക്സ്: ഫാന്റം എഫ്.എക്സ് , ഡിഐ: എൽ.വി പ്രസാദ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രംഗ, മിക്സിങ്: ടി. ഉദയകുമാർ, ശബ്ദലേഖനം: എ. സതീഷ് കുമാർ.

SCROLL FOR NEXT