'ഭരതനാട്യം 2 മോഹിനിയാട്ടം' സിനിമ 
OTT

കില്ലർ ഹിറ്റ് ഒടിടിയിലേക്ക്; 'മോഹിനിയാട്ടം' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്, എവിടെ കാണാം?

ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൈജു കുറുപ്പ് നായകനായെത്തിയ 'ഭരതനാട്യം 2 മോഹിനിയാട്ടം' ഒടിടിയിലേക്ക് എത്തുന്നു. ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. കൃഷ്ണദാസ് മുരളിയാണ് സിനിമയുടെ സംവിധാനം.

2024ൽ റിലീസ് ആയ 'ഭരതനാട്യം' സിനിമയുടെ രണ്ടാം ഭാഗമായാണ് 'മോഹിനിയാട്ടം' എത്തിയത്. തിയേറ്ററിൽ പരാജയപ്പെട്ട 'ഭരതനാട്യം' ഒടിടിയിലൂടെയാണ് കൂടുതൽ പേരിലേക്ക് എത്തിയത്. എന്നാൽ, രണ്ടാം ഭാഗത്തിൽ കൃഷ്ണദാസ് മുരളിയും സംഘവും തിയേറ്ററുകളിൽ മിന്നുന്ന വിജയം സ്വന്തമാക്കി. ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിക്ക് മുകളിൽ സിനിമ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഗംഭീര വിജയത്തിന് പിന്നാലെയാണ് സിനിമ ഒടിടിയിലേക്ക് എത്തുന്നത്. മെയ് എട്ടിന് നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

സൈജു കുറുപ്പിന്റെ 150ാം ചിത്രം എന്ന സവിശേഷതയും 'മോഹിനിയാട്ട'ത്തിനുണ്ട്. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ, ജിവിന്‍ റെക്‌സ, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, സല്‍ഖാന്‍, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് 'മോഹിനിയാട്ടം' നിർമിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയ്‌ൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്, ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം : ഷഫീഖ് വി. ബി, സംഗീതം : ഇലക്ട്രോണിക് കിളി, കലാസംവിധാനം : ദില്‍ജിത് എം. ദാസ്, ശബ്ദസംവിധാനം : ധനുഷ് നായനാ, ശബ്ദമിശ്രണം : വിപിന്‍ നായര്‍, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍, ചമയം : മനോജ് കിരണ്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സാംസണ്‍ സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സല്‍മാന്‍ കെ. എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് : വിഷ്ണു എസ്. രാജന്‍, മോഷന്‍ പോസ്റ്റര്‍ : ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ഒ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോണ്‍ടെന്റ് ഡിസൈന്‍ : പപ്പറ്റ് മീഡിയ.

SCROLL FOR NEXT