സ്ട്രേഞ്ചർ തിംഗ്സ് 
OTT

നിഗൂഢ ഓഡിയോ ടീസറുമായി 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്' ടീം; അപ്‌സൈഡ് ഡൗണിന്റെ ശബ്ദമെന്ന് ആരാധകര്‍

'സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലാണ് ഓഡിയോ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്'. നെറ്റ്ഫ്‌ലിക്‌സിന്റെ 'ടുഡും പാനലിന്' മുന്‍പായി 'സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ' ഒരു നിഗൂഢ പ്രൊമോ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ ടീസറാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഇതിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

'സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലാണ് ഓഡിയോ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. അജ്ഞാത സ്ഥലത്തുനിന്നുള്ള വികലമായ റേഡിയോ പ്രക്ഷേപണം പോലെ തോന്നുന്ന ഒരു ശബ്ദത്തോടെയാണ് ഓഡിയോ തുടങ്ങുന്നത്. പിന്നീട് അത് ഭയാനകമായ ശബ്ദത്തിലേക്കാണ് പോകുന്നത്. കോഡ് റെഡ് എന്ന ക്യാപ്ക്ഷനോടെയാണ് ഓഡിയോ പങ്കുവെച്ചിരിക്കുന്നത്.

'സ്‌ട്രേഞ്ചര്‍ തിംഗ്‌സില്‍' റേഡിയോ സിഗ്നലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. യഥാര്‍ത്ഥ ലോകത്തിന്റെയും അപ്പ് സൈഡ് ഡൗണിന്റെയും ഇടയില്‍ പാലമായി നില്‍ക്കുന്നത് പലപ്പോഴും റേഡിയോ സിഗ്നലുകളാണ്. സീസണ്‍ 4 അവസാനിക്കുമ്പോള്‍ അപ്‌സൈഡ് ഡൗണിലെ ശക്തികള്‍ പൂര്‍ണ്ണമായും ഹോക്കിന്‍സിനെ വിഴുങ്ങി കഴിഞ്ഞിരുന്നു. യഥാര്‍ത്ഥ ലോകത്തിലേക്ക് അപ്‌സൈഡ് ഡൗണിലെ ശക്തികള്‍ എത്തുന്നതിന്റെ ശബ്ദമാണോ ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്.

2025ല്‍ 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്' സീസണ്‍ 5 റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനാല്‍ മെയ് 31നുള്ള ടുഡും ഫെസ്റ്റിവലില്‍ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണോട് കൂടി 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്' അവസാനിക്കുകയാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡഫര്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത സീരീസില്‍ മിലി ബോബി ബ്രൗണ്‍, ഫിന്‍ വൂള്‍ഫ്ഹാര്‍ഡ്, ഡേവിഡ് ഹാര്‍ബര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

SCROLL FOR NEXT