പൃഥ്വിരാജ് സുകുമാരന്‍ Source : YouTube Screen Grab
OTT

അടുത്ത ബോളിവുഡ് ചിത്രവുമായി പൃഥ്വിരാജ്; 'സര്‍സമീന്‍' ജൂലൈയില്‍ പ്രേക്ഷകരിലേക്ക്

കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Author : ന്യൂസ് ഡെസ്ക്

'ബഡേ മയ്യാന്‍ ഛോട്ടേ മയ്യാന്‍' എന്ന ചിത്രത്തിന് ശേഷം അടുത്ത ബോളിവുഡ് റിലീസുമായി പൃഥ്വിരാജ്. കയോസി ഇറാനി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് 'സര്‍സമീന്‍' എന്നാണ്. ജൂലൈ 25ന് ചിത്രം ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

പൃഥ്വിരാജ് ചിത്രത്തില്‍ ഒരു സൈനികന്റെ വേഷമാണ് ചെയ്യുന്നത്. കജോള്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് ചെയ്യുന്നത്. ഇബ്രാഹിം അലി ഖാനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

ഇബ്രാഹിം അലി ഖാന്‍ 'നാദാനിയാന്‍' എന്ന ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. അഭിനയം ആരംഭിക്കുന്നതിന് മുമ്പ് കരണ്‍ ജോഹറിന്റെ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'യില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം മേഘന ഗുല്‍സറിന്റെ 'ദായ്‌രാ'യാണ് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന മറ്റൊരു ബോളിവുഡ് ചിത്രം. കരീന കപൂര്‍ ഖാനാണ് ചിത്രത്തിലെ നായിക. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷം ചെയ്യുന്നുണ്ട്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

SCROLL FOR NEXT