ഷാഹി കബീര്‍ സംവിധാനം ചെയ്ത് ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'റോന്ത്' ഒടിടിയിലേക്ക്. ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ ജൂലൈ 22 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ജൂണ്‍ 13നാണ് ചിത്രം തിയേറ്ററിലെത്തിയത്.
രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. 'ഇലവീഴാപൂഞ്ചിറക്ക്' ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പൊലീസ് കഥകള്‍ പറയുന്നതില്‍ പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമാണ് ഷാഹി കബീര്‍. 'ജോസഫ്' എന്ന ജോജു ജോര്‍ജ് ചിത്രമാണ് ആദ്യമായി ഷാഹി തിരക്കഥയെഴുതുന്ന ചിത്രം. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു 'ജോസഫ്'. അതിന് ശേഷം എഴുത്തുകാരനായി എത്തിയ ഷാഹി കബീര്‍ പ്രേക്ഷകര്‍ക്ക് 'നായാട്ട്' സമ്മാനിച്ചു. പിന്നീട് കുഞ്ചാക്കോ ബോബന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എഴുതി. ആ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. 'ഇലവിഴപൂഞ്ചിറ'യിലൂടെ സംവിധായകനായി എത്തിയ അദ്ദേഹം 'റോന്തി'ലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു പൊലീസ് കഥ സമ്മനിക്കുകയായിരുന്നു.
സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മനേഷ് മാധവനാണ് ഛായാഗ്രഹണം, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങള്‍ എഴുതിയത് അന്‍വര്‍ അലി, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
അസോസിയേറ്റ് പ്രൊഡ്യൂസര്‍- കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍- സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് ആന്റ് സൗണ്ട് ഡിസൈന്‍- അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റില്‍സ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യല്‍- മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്- ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- മുകേഷ് ജെയിന്‍, പിആര്‍ഒ- സതീഷ് എരിയാളത്ത്, പിആര്‍ സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ യൂത്ത്.