'അടിനാശം വെള്ളപ്പൊക്കം' സിനിമയിൽ ഷൈൻ ടോം ചാക്കോ 
OTT

ഷൈൻ ടോം ചാക്കോ ചിത്രം 'അടിനാശം വെള്ളപ്പൊക്കം' ഒടിടിയിൽ; എവിടെ കാണാം?

എ.ജെ. വർഗീസ് ആണ് 'അടിനാശം വെള്ളപ്പൊക്കം' സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്കു ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്ത 'അടിനാശം വെള്ളപ്പൊക്കം' സിനിമയുടെ ഒടിടി സ്‍ട്രീമിങ് ആരംഭിച്ചു. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫൺ എന്റർടെയ്നറാണ്. സൈന പ്ലേയിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

2025 ഡിസംബര്‍ അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ഫുൾ ഫൺ ത്രില്ലർ ഴോണറിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ഈ ചിത്രം നിർമിച്ചത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

സംവിധായകൻ എ.ജെ. വർഗീസിന്റേതാണ് തിരക്കഥ. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്ക് ശേഷം സംഗീതമൊരുക്കുന്നു എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ടിറ്റോ.പി. തങ്കച്ചന്റേതാണ് വരികൾ. ഛായാഗ്രഹണം - സൂരജ് എസ് ആനന്ദ്, എഡിറ്റിങ് - ലിജോ പോൾ, കലാ സംവിധാനം - ശ്യാം കാർത്തികേയൻ, മേക്കപ്പ് - അമൽ കുമാർ. കെ.സി, കോസ്റ്റ്യും - ഡിസൈൻ. സൂര്യാ ശേഖർ. സ്റ്റിൽസ് - റിഷാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷഹദ് സി, പ്രൊജക്ട് ഡിസൈൻ - സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പൗലോസ് കുറു മുറ്റം, നജീർ നസീം, നിക്സൺകുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ - മുഹമ്മദ് സനൂപ്.

SCROLL FOR NEXT