Image: Rashmika Mandanna/Instagram
ENTERTAINMENT

"കള്ളം പറയരുത്, ഇത് നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടി അല്ലേ"; കൂട്ടുകാര്‍ക്കൊപ്പമുള്ള രശ്മികയുടെ ചിത്രം കണ്ട് ആരാധകര്‍

ഫെബ്രുവരിയില്‍ വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

സിനിമാ തിരക്കുകളില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത് കൂട്ടുകാര്‍ക്കൊപ്പം ശ്രീലങ്കയില്‍ പോയതിന്റെ ചിത്രങ്ങള്‍ രശ്മിക മന്ദാന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ക്യാപ്ഷന്‍ തന്നെ രണ്ട് ദിവസത്തെ അവധിക്ക് ശ്രീലങ്കയില്‍ എത്തി എന്നായിരുന്നു.

എന്നാല്‍ ആരാധകര്‍ ഇതിനെ വായിച്ചത് മറ്റൊരു തരത്തിലാണ്. വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത താരങ്ങള്‍ തള്ളുകയോ തുറന്നു സമ്മതിക്കുകയോ ചെയ്തിട്ടില്ല.

ഇതോടെ, വിവാഹക്കാര്യം ഉറപ്പിച്ച മട്ടാണ് ആരാധകര്‍. ഇപ്പോള്‍ ശ്രീലങ്കയില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള രശ്മികയുടെ ചിത്രങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിയാകാമെന്നാണ് ആരാധകര്‍ പറയുന്നത്. 'കള്ളം പറയരുത്, ഇത് നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടി അല്ലേ' എന്നാണ് ആരാധകര്‍ കമന്റില്‍ ചോദിക്കുന്നത്. 'വിവാഹത്തിനു മുമ്പ് കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പ്' എന്ന് മറ്റൊരു കമന്റില്‍ പറയുന്നു.

അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 26 നായിരിക്കും വിവാഹമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

SCROLL FOR NEXT