ആറ്റുകാൽ പൊങ്കാലയിടുന്ന നടി റെനീഷ റഹ്‌മാൻ Source: Instagram / rahiman_reneesha
ENTERTAINMENT

"നോമ്പ് കാലത്ത് ഇത് വേണമായിരുന്നോ?" ആറ്റുകാൽ പൊങ്കാലയിട്ട റെനീഷ റഹ്‌മാന് വിമർശനം, മറുപടി

'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്‌മാൻ. ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്. മിനി സ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിന് രൂക്ഷ വിമർശനമാണ് ചിലരിൽ നിന്ന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം റെനീഷ ആറ്റുകാൽ പൊങ്കാലയിടാൻ പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. 'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചു കൊണ്ടാണ് റെനീഷ ചിത്രങ്ങൾ പങ്കുവച്ചത്. ഈ പോസ്റ്റാണ് ചിലരെ പ്രകോപിപ്പിച്ചത്.

'ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് കാണിക്കുന്നത്', 'റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ', എന്നിങ്ങനെയുള്ള കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വൈകാതെ നിറഞ്ഞു.

നടിയെ പിന്തുണച്ചും കമന്റ് ചെയ്യുന്നവരുണ്ട്. 'ഇതാണ് യഥാർഥ കേരള സ്റ്റോറി' എന്നാണ് ഇവരിൽ പലരും കമന്റ് ചെയ്യുന്നത്. നെഗറ്റീവ് കമന്റുകൾ പലതിനും റെനീഷ തന്നെ തക്ക മറുപടി നൽകുന്നുണ്ട്. "കരയുന്നവർ മാക്സിമം കരയട്ടേ" എന്നായിരുന്നു റെനീഷയുടെ ഒരു മറുപടി കമന്റ്. 'മതം മാറിക്കൂടെ' എന്ന് ചോദിച്ച വ്യക്തിയോട് 'താൽപ്പര്യമില്ല' എന്നും നടി കുറിച്ചു.

SCROLL FOR NEXT