VisionQuest Finale Confirms Wanda’s Return: Doctor Doom Awakens Scarlet Witch for Avengers Doomsday News Malayalam 24x7
ENTERTAINMENT

'സ്കാർലറ്റ് വിച്ച് ഉണരൂ, നിന്റെ ശക്തി എനിക്കുള്ളതാണ്'; ഡോക്ടർ ഡൂമിന്റെ കൈപിടിച്ച് വാണ്ട തിരിച്ചെത്തുന്നു! 'അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ'ക്ക് മുന്നോടിയായി മാർവലിന്റെ വമ്പൻ ട്വിസ്റ്റ്!

ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത സീരീസിന്റെ അവസാന രംഗം ഡിസംബർ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചാമത് അവഞ്ചേഴ്സ് ചിത്രത്തിലേക്കുള്ള നിര്‍ണായക വഴി തുറന്നിട്ടിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ്: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമാ വിസ്മയങ്ങളിലൊന്നായി മാറാൻ പോകുന്ന റൂസ്സോ ബ്രദേഴ്സിന്റെ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' റിലീസിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സൂപ്പർഹീറോ ആരാധകരെ ത്രസിപ്പിച്ച് മാർവലിന്റെ വമ്പൻ സർപ്രൈസ്. പുതിയ വെബ് സീരീസായ 'വിഷൻക്വസ്റ്റി'ന്റെ ഫിനാലെ എപ്പിസോഡിലൂടെയാണ് മരണപ്പെട്ടു എന്ന് കരുതിയിരുന്ന എലിസബത്ത് ഓൾസന്റെ ജനപ്രിയ കഥാപാത്രമായ വാണ്ട മാക്സിമോഫ് അഥവാ 'സ്കാർലറ്റ് വിച്ച്' തിരിച്ചെത്തുന്നുവെന്ന നിർണായക സൂചന പുറത്തുവന്നത്.

ജിയോഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത സീരീസിന്റെ അവസാന രംഗം ഡിസംബർ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചാമത് അവഞ്ചേഴ്സ് ചിത്രത്തിലേക്കുള്ള നിര്‍ണായക വഴി തുറന്നിട്ടിരിക്കുകയാണ്. റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന പുതിയ എംസിയു വില്ലൻ കഥാപാത്രമായ ഡോക്ടർ ഡൂം ഓരോ മാർവൽ ചിത്രങ്ങളുടെയും പോസ്റ്റ് ക്രെഡിറ്റിലൂടെ നടത്തുന് പുതിയ സ്റ്റേജ് സെറ്റിംഗ് തന്നെയാണ് വിഷൻക്വസ്റ്റി അവസാന എപ്പിസോഡിലും കാണാൻ സാധിക്കുന്നത്.

2022-ൽ പുറത്തിറങ്ങിയ ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ സ്വയം വുണ്ടാഗോർ പർവ്വതം സ്വന്തം ശരീരത്തിലേക്ക് ഇടിച്ചുവീഴ്ത്തിയാണ് വാണ്ട മരണത്തിന് കീഴടങ്ങുന്ന രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. അതിനുശേഷം മാർവൽ യൂണിവേഴ്സിൽ എവിടെയും പ്രത്യക്ഷപ്പെടാതിരുന്ന വാണ്ടയുടെ അവിശ്വസനീയമായ തിരിച്ചുവരവാണ് വിഷൻക്വസ്റ്റ് ഫിനാലെയിലൂടെ സ്ഥിരീകരിക്കുന്നത്. വുണ്ടാഗോർ പർവ്വതത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൂടിക്കിടക്കുന്ന വാണ്ടയെ ഡോക്ടർ ഡൂം നേരിട്ടെത്തി രക്ഷപ്പെടുത്തുന്നതാണ് ഈ രംഗത്തിലുള്ളത്.

"സ്കാർലറ്റ് വിച്ച്, ഉണരൂ... നിന്റെ അപാരമായ ശക്തി ഇനി എന്റേതാണ്" എന്ന് ഡോക്ടർ ഡൂം പ്രഖ്യാപിക്കുമ്പോൾ ഞെട്ടലോടെയും ഭയത്തോടെയും വാണ്ട കണ്ണുതുറക്കുന്നിടത്താണ് സീരീസ് അവസാനിക്കുന്നത്. ഈ രംഗം പുറത്തുവന്നതോടെ അവഞ്ചേഴ്സ് ഡൂംസ്ഡേയിൽ ഡോക്ടർ ഡൂമിനൊപ്പം സ്കാർലറ്റ് വിച്ചും കേന്ദ്രകഥാപാത്രമായി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

'ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്', 'അവഞ്ചേഴ്സ് എൻഡ്ഗെയിം: എൻകോർ' എന്നീ ചിത്രങ്ങളുടെ പോസ്റ്റ് ക്രെഡിറ്റ് രംഗങ്ങളിലൂടെ ഹൾക്കിനെയും ഫന്റാസ്റ്റിക് ഫോർ കുടുംബത്തെയും വിറപ്പിച്ച ഡോക്ടർ ഡൂം, വാണ്ടയുടെ ഡാർക്ക് മാജിക് ശക്തികൾ കൂടി സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. സൂപ്പർഹീറോ അയൺ മാനായി വിടപറഞ്ഞ റോബർട്ട് ഡൗണി ജൂനിയർ ഏഴ് വർഷങ്ങൾക്ക് ശേഷം അമ്പരപ്പിക്കുന്ന വില്ലൻ വേഷത്തിൽ തിരികെയെത്തുമ്പോൾ തോർ (ക്രിസ് ഹെംസ്‌വർത്ത്), ക്യാപ്റ്റൻ അമേരിക്ക (ക്രിസ് ഇവാൻസ്), ഹൾക്ക് (മാർക്ക് റഫലോ), ഹോക്ക്ഐ (ജെറമി റെന്നർ) തുടങ്ങിയ ഒറിജിനൽ അവഞ്ചേഴ്സും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടെറി മറ്റാലസ് സംവിധാനം ചെയ്ത വിഷൻക്വസ്റ്റിന്റെ അപ്രതീക്ഷിത ക്ലൈമാക്സ് പുറത്തുവന്നതോടെ ആഗോള സിനിമാ പ്രേമികൾ വലിയ ആകാംക്ഷയോടെയാണ് ഡിസംബർ 17 ന് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' റിലീസിനായി കാത്തിരിക്കുന്നത്.

SCROLL FOR NEXT