ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് ബാലകൃഷ്ണൻ 
ENTERTAINMENT

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ബി. ഉണ്ണികൃഷ്ണൻ

രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ 14 ദിവസം റിമാൻഡിലാണ്

Author : ന്യൂസ് ഡെസ്ക്

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ജയിലിലായ രഞ്ജിത്ത് ബാലകൃഷ്ണനെ സംഘടനയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഇതിനായുള്ള നടപടികൾക്ക് നിർദേശം നൽകിയെന്നും തെറ്റ് തെളിഞ്ഞാൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ 14 ദിവസം റിമാൻഡിലാണ്.

ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നടിയുടെ പരാതി ലഭിച്ചില്ലെന്നും രഞ്ജിത്തിന് പറയാൻ ഉള്ളതും കേൾക്കണമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, രഞ്ജിത്തിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു.

ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാരവാനിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരാണെന്നുമാണ് റിമാൻഡ് റിപ്പോർട്ട്.

SCROLL FOR NEXT