നടൻ ഡേവിഡ് ഹാർബറിനെതിരെ പരാതിയുമായി സ്‌ട്രേഞ്ചർ തിങ്‌സ് താരം. ഷൂട്ടിംഗ് സെറ്റിൽ ബുള്ളീയിങ്ങും ഉപദ്രവവും നടത്തിയെന്നാരോപിച്ചാണ് നടി മില്ലി ബോബി ബ്രൗൺ നിയമ നടപടി സ്വീകരിച്ചത്. പരാതി പരിഗണിച്ച് നെറ്റ്ഫ്ലിക്സ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സ്‌ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരമായ ഹാർബറിൽ നിന്ന് ഉപദ്രവും നേരിടേണ്ടി വന്നതായാണ് പരാതി. നടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പരാതിയിൽ ലൈംഗീക അതിക്രമം നടന്നതായി പരാമർശമില്ല എന്നാണ് റിപ്പോർട്ടുകൾ.
ഒരു പരീക്ഷണ ശാലയിൽ നിന്ന് ഒളിച്ചോടിയ അത്ഭുത ശക്തിയുള്ള ഒരു കുട്ടിയുടെ വേഷത്തിലാണ് മില്ലി ബോബി ബ്രൗൺ സ്‌ട്രേഞ്ചർ തിങ്‌സിൽ എത്തുന്നത്. എട്ട് എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെയാണ് വിവാദം ഉയർന്നത്.