"എത്ര കൊലകൾ ചെയ്തെന്ന് എനിക്ക് അറിയില്ല"; പുതിയ ലുക്കിൽ ഷാരൂഖ് ഖാൻ, 'കിംഗ്' ടൈറ്റിൽ ടീസർ പുറത്ത്

പുതിയ ഒരു ഷാരൂഖ് ഖാന്‍ അനുഭവം എന്നാണ് സിനിമയെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്
കിംഗ് എന്ന സിനിമയില്‍ ഷാരൂഖ് ഖാൻ
കിംഗ് എന്ന സിനിമയില്‍ ഷാരൂഖ് ഖാൻSource: Screenshot / King Teaser
Published on

കൊച്ചി: ഷാരൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാക്കി ഏറ്റവും പുതിയ 'കിംഗി'ന്റെ ടൈറ്റിൽ റിവീൽ ടീസർ പുറത്തിറങ്ങി. ഷാരൂഖിന്റെ 60ാം പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തത്. പുതിയ ഒരു ഷാരൂഖ് ഖാന്‍ അനുഭവം എന്നാണ് സിനിമയെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

ടീസറില്‍ പുത്തന്‍ രൂപഭാവത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. വയലന്‍സ് നിറഞ്ഞതാണ് വീഡിയോ. "എത്ര കൊലകള്‍ ചെയ്തുവെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നില്ല. അവന്‍ നല്ലവരാണോ മോശം ആളുകളാണോ എന്ന് ഞാന്‍ ഒരിക്കലും ചോദിച്ചില്ല. അവരുടെ കണ്ണുകളില്‍ ഒരു തിരിച്ചറിവ് മാത്രം ഞാന്‍ കണ്ടു. ഇത് അവരുടെ അവസാന ശ്വാസമാണെന്ന തിരിച്ചറിവ്. അതിന് കാരണം ഞാന്‍ ആയിരുന്നു," എന്ന ഷാരൂഖിന്റെ വോയിസ് ഓവറാണ് ടൈറ്റില്‍ റിലീസ് വീഡിയോയുടെ ഹൈലേറ്റ്. വെളുത്ത മുടിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് ടീസറില്‍ താരം എത്തുന്നത്.

കിംഗ് എന്ന സിനിമയില്‍ ഷാരൂഖ് ഖാൻ
മന്നത്തിന് മുന്നില്‍ ആരാധകരെ കാത്ത് അറുപതുകാരന്‍ നില്‍പ്പുണ്ടാകും; ബോളിവുഡ് കിങ് ഖാന് ഇന്ന് പിറന്നാള്‍

വമ്പന്‍ ഹിറ്റായി മാറിയ 'പഠാൻ' എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, റാണി മുഖര്‍ജി, രാഘവ് ജുയല്‍, അഭയ് വര്‍മ, സൗരഭ് ശുക്ല, ജയ്‌ദീപ് അഹ്‍ലാവത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com