World Cup 2026

New Zealand vs Egypt Highlights|ന്യൂസിലൻഡിനെതിരെ മൂന്ന് ഗോളുകൾ; ലോകകപ്പിൽ ആദ്യ ജയവുമായി ഈജിപ്ത്

അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് കളി തിരിച്ചുപിടിച്ചു

Author : ന്യൂസ് ഡെസ്ക്

വാൻകൂവർ: ഏറെ നേരം പിന്നിലായിപ്പോയ മത്സരത്തിൽ ഞെട്ടിക്കുന്ന തിരിച്ചടുവരവുമായി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസീലൻഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ന്യൂസിലൻഡിനെ തകർത്താണ് ഈജിപ്ത് ലോകകപ്പിലെ ആദ്യം ജയം നേടിയത്. 57 മിനിറ്റ് സമയം ഒരുഗോളിന് പിറകിലായിരുന്നിട്ടും ഈജിപ്ത് തിരിച്ചടിച്ച് കയറുകയായിരുന്നു.

കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ലീഡ് എടുത്തു. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ സേവ് ചെയ്തത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് നേടിക്കൊടുത്തത്.

അമ്പത്തിയെട്ടാം മിനിറ്റിലാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് കളി തിരിച്ചുപിടിച്ചു. മുസ്തഫ സിക്കോയും മുഹമ്മദ് സലായും മഹ്‌മൂദ് ട്രെസെഗെയുമാണ് ഈജിപ്തിനായി ന്യൂസിലൻഡിന്റെ വല കുലുക്കിയത്.

ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. 1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് മത്സരത്തിൽ ജയം സ്വന്തമാക്കുന്നത്.

SCROLL FOR NEXT