World Cup 2026

ഓസ്ട്രിയയെ തകർത്ത് സ്പാനിഷ് മുന്നേറ്റം; ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ച് സ്പെയിൻ

എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സ്‌പാനിഷ് മുന്നേറ്റം

Author : ന്യൂസ് ഡെസ്ക്

ലോസ് ആഞ്ലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടറിലെത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സ്‌പാനിഷ് മുന്നേറ്റം. സ്പെയിനിനായി മിക്കൽ ഒയർസബാൽ ഇരട്ടഗോളുകൾ നേടി. തുടക്കം മുതൽ കളം നിറഞ്ഞ സ്പെയിൻ കളിയിൽ സമ്പൂർണാധിപത്യം നിലനിർത്തി. കൗമാരതാരം ലാമിൻ യമാലും ഒയർസബാലും ഡേവിഡ് ഒൽമോയുമെല്ലാം ഓസ്ട്രിയയെ വിറപ്പിച്ചു.

36–ാം മിനിറ്റിൽ സ്പെയിൻ ആദ്യം ഓസ്ട്രിയയുടെ വല കുലുക്കി. 66–ാം മിനിറ്റിൽ പെഡ്രോ പൊറോ സ്പെയിനിനായി രണ്ടാമത്തെ ഗോൾ നേടി. 9ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിനായി വീണ്ടും വല കുലുക്കിയതോടെ ഓസ്ട്രിയയുടെ പരാജയം പൂർണമായി. ഒരു ഘട്ടത്തിലും സ്പാനിഷ് പടയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ ഓസ്ട്രിയക്ക് കഴിഞ്ഞില്ല. പ്രീക്വാർട്ടറിൽ പോർച്ചുഗലിനെയാണ് സ്പെയിൻ നേരിടുക.

SCROLL FOR NEXT