കാലിഫോർണിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ജോർദാനെ വീഴ്തി ഓസ്ട്രിയയുടെ വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഓസ്ട്രിയ വിജയം നേടിയത്. സെൽഫ് ഗോളും പെനാൽറ്റിയും ഉൾപ്പെടെ ഏറെ നാടകീയത നിറഞ്ഞ പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്.
കളിതുടങ്ങി 21 ാം മിനിറ്റിൽ റൊമാനോ സ്മിഡാണ് ഓസ്ട്രിയക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 50 ാം മിനിറ്റിൽ അലി ഒൽവാൻ ജോർദാനു വേണ്ടി ഓസ്ട്രിയൻ വല കുലുക്കി മറുപടി നൽകി. ലോകകപ്പ് ചരിത്രത്തിൽ ജോർദാന്റെ ആദ്യ ഗോൾ കൂടിയാണ് അവിടെ പിറന്നത്.
68-ാം മിനിറ്റിൽ മാർകോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയ വീണ്ടും ഗോൾ നേടി മുന്നിലെത്തി. തൊട്ടുപിറകെ ഒരു ഗോൾ കൂടി വിഴ്ത്തിയെങ്കിലും റഫറി ഇടപെട്ട് അത് ഒഴിവാക്കി. സ്റ്റെഫാൻ പോഷിന്റെ കയ്യിൽ പന്തു തട്ടിയെന്ന് കണ്ടെത്തിയതോടെയാണ് ആ ഗോൾ നഷ്ടമായത്.
ജോർദാൻ താരം യസാൻ അൽ അറബിന് വന്ന പളിച്ച സെൽഫ് ഗോളായതോടെ ഓസ്ട്രിയ വീണ്ടും മുൻതൂക്കം നേടി. ഇഞ്ചുറി ടൈമിലെ പന്ത്രണ്ടാം മിനിറ്റിൽ ജോർദാൻ താരം സലിം ഉബൈദിന് വന്ന അശ്രദ്ധ ഓസ്ട്രിയയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിയിലെത്തിച്ചു. മാർക്കോ അർനാട്ടോവിച്ചിലൂടെ അടുത്ത ഗോൾ നേടി ഓസ്ട്രിയ അനായസം വിജയം നേടി