World Cup 2026

Bosnia vs Switzerland | ബോസ്‌നിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വിസ് പട

74ാം മിനിറ്റില്‍ ബോസ്‌നിയയുടെ പ്രതിരോധകോട്ട പൊളിച്ച് പകരക്കാരന്‍ യൊഹാന്‍ മാന്‍സാംബി വലകുലുക്കി.

Author : ന്യൂസ് ഡെസ്ക്

ലോകകപ്പിലെ രണ്ടാം റൗണ്ടില്‍ ബോസ്‌നിയക്കെതിരായ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം. ബോസ്‌നിയായെ ഒന്നിനെതിരെ നാല് ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡ് തോല്‍പ്പിച്ചു. നോക്കൗട്ട് എന്ന ലക്ഷ്യം വെച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ബോസ്‌നിയക്കെതിരെ കളത്തിലെത്തിയത്. ആദ്യ പകുതിയില്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍. 73 മിനിറ്റ് വരെ ഗോള്‍രഹിതമായ മത്സരത്തിന് പകരക്കാരുടെ ട്വിസ്റ്റ്.

74ാം മിനിറ്റില്‍ ബോസ്‌നിയയുടെ പ്രതിരോധകോട്ട പൊളിച്ച് പകരക്കാരന്‍ യൊഹാന്‍ മാന്‍സാംബി വലകുലുക്കി. പിന്നീട് മറ്റൊരു പകരക്കാരന്റെ ഊഴം. 84ആം മിനിറ്റില്‍ റൂബന്‍ വാര്‍ഗാസ് സ്വിസ് പടയുടെ ലീഡ് ഉയര്‍ത്തി.

മത്സരം രണ്ട് ഗോളിന് അവസാനിക്കുമെന്ന് കരുത്തിയിടത്ത് നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് വീണ്ടും വലകുലുക്കി. മാന്‍സാംബിയുടെ രണ്ടാം ഗോള്‍. പോരാട്ടം അവസനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍റ്റി ബോസ്‌നിയയുടെ വലയിലേക്ക് പായിച്ച് ഗ്രാനിത് ഹാക്ക സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് എര്‍മിന്‍ മഹ്‌മിക്കാണ് ബോസ്‌നിയയുടെ ആശ്വാസഗോള്‍ നേടിയത്.

SCROLL FOR NEXT