World Cup 2026

Colombia vs DR Congo Highlights| കോംഗോയുടെ കോട്ട തകർത്ത് കൊളംബിയ; ഒറ്റ ഗോളിൽ നോക്കൗട്ട് ഉറപ്പാക്കി

കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളിലൂടെ കൊളംബിയയെ ദീർഘനേരം പ്രതിരോധിച്ചു

Author : ന്യൂസ് ഡെസ്ക്

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കൊളംബിയ ലക്ഷ്യം കണ്ടത്. വിജയത്തിളക്കമുള്ള ഗോൾ നേടിയത് ഡാനിയേൽ മുനോസാണ്.

ആദ്യമത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോ കൊളംബിയയോട് ആദ്യ പകുതിയിൽ നന്നായി പൊരുതി. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി മികച്ച സേവുകളിലൂടെ കൊളംബിയയെ ദീർഘനേരം പ്രതിരോധിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൊളംബോ കരുത്തുകാട്ടി.

76-ാംമിനിറ്റിൽ ഡാനിയൽ മുനോസ് നേടിയ ഗോളിൽ കോംഗോ പരാജയം അറിഞ്ഞു. ഇതോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയ കൊളംബിയ, ഈ ജയത്തോടെ ഗ്രൂപ്പിൽ 6 പോയിന്‍റുകളാണ് നേടിയത്.

SCROLL FOR NEXT