FIFA World Cup 2026
World Cup 2026

Germany vs Paraguay | പരാഗ്വേക്ക് മുന്നിൽ അടിതെറ്റി ജർമനി; പ്രീക്വാർട്ടർ കാണാതെ പുറത്ത്

മത്സരത്തിൻ്റെ ആദ്യപകുതിയിൽ തന്നെ പരാഗ്വേ ഗോൾ വല കുലുക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക് സിറ്റി: ഫിഫ ലോകകപ്പിൽ ജർമനിയുടെ പ്രീക്വാർട്ടർ മോഹങ്ങള്‍ക്ക് തടയിട്ട് പരാഗ്വേ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാഗ്വേ ജയിച്ചു കയറിയത്. മത്സരത്തിൻ്റെ ആദ്യപകുതിയിൽ തന്നെ പരാഗ്വേ ഗോൾ വല കുലുക്കിയിരുന്നു. രണ്ടാം പകുതിയോടെ ജർമനി ഗോൾ മടക്കി.

കളിയുടെ നിശ്ചിത സമയത്തും എക്‌സ്‌ട്രാ സമയത്തും സമനില തുടർന്ന മത്സരം പെനാൽറ്റിയിലേക്ക് മാറുകയായിരുന്നു. മത്സരാന്ത്യം മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പരാഗ്വേയുടെ ആധികാരതിക ജയം. ഇതോടെ ജർമനിയുടെ ജർമനിയുടെ പ്രീക്വാർട്ടർ മോഹങ്ങള്‍ പരാഗ്വേ തല്ലിക്കെടുത്തി.

42–ാം മിനിറ്റിൽ പരാഗ്വേയുടെ മതിയാസ് ഗളർസയുടെ അസിസ്റ്റിൽ ജൂലിയോ എൻസിസോ ആണ് ഗോൾ വല കുലുക്കിയത്. പോരാട്ടം കടുപ്പിക്കാൻ ജർമനി കളിക്കളത്തിൽ നിറഞ്ഞാടിയതിൻ്റെ 54ാം മിനിറ്റിൽ ജർമനി സമനില പിടിച്ചു. ഫ്ലോറിയൻ വിർട്‌സിൻ്റെ ക്രോസിൽ നിന്നും ഹാവെര്‍ട്സിന്‍റെ ഹെഡ്ഡര്‍. എക്സ്ട്രാ ടൈമില്‍ ജര്‍മനിയുടെ ജൊനാഥാന്‍ താഹ് നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നതും രാജ്യത്തിന് തിരിച്ചടിയായി.

പെനാൽട്ടിയിലേക്ക് കടന്നപ്പോൾ പരാഗ്വേയ്ക്ക് വേണ്ടി മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവർ ഗോൾ നേടി. ജർമനിയുടെ ജോഷ്വ കിമ്മിച്ച്, ജമാൽ മുസിയാല, നദിം അമിറി എന്നിവർ തൊടുത്തെ ഷോട്ടുകൾ ഗോൾ വല കുലുക്കി. പരാഗ്വേ പെനാൽറ്റിയിൽ തളച്ചതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.

SCROLL FOR NEXT