Source: X
World Cup 2026

ചെക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

ഹ്വാങ് ഇന്‍ ബെയോം, ഓഹ് ഹ്യൂയോന്‍ ഗ്യൂ എന്നിവരാണ് കൊറിയയ്ക്കായി ഗോളുകൾ നേടിയത്

Author : ന്യൂസ് ഡെസ്ക്

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. ഗോളുകളൊന്നും വീഴാതിരുന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളുകളും. ചെക്ക് റിപ്പബ്ലിക് ആണ് ആദ്യ ഗോൾ നേടിയതെങ്കിലും കളിയിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ദക്ഷിണ കൊറിയ ഒന്നിനെതിരായി രണ്ട് ഗോളുകൾ നേടി ജയം സ്വന്തമാക്കുകയായിരുന്നു.

ഹ്വാങ് ഇന്‍ ബെയോം, ഓഹ് ഹ്യൂയോന്‍ ഗ്യൂ എന്നിവരാണ് കൊറിയയ്ക്കായി ഗോളുകൾ നേടിയത്. അതേസമയം, ലാഡിസ്ലാവ് ക്രെജ്സിയാണ് കൊറിയയ്ക്കായി ഗോൾ നേടിയത്.രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ചതോടെ 59ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. പിന്നീട് തിരിച്ചടിക്കാനുള്ള ശ്രമമായിരുന്നു കൊറിയയുടെ ഭാഗത്തു നിന്നുണ്ടായത്. 8 മിനിറ്റിനുള്ളിൽ തന്നെ തിരിച്ചടിച്ച ഗോളിൽ മത്സരം സമനിലയിലേക്കെത്തി. എന്നാൽ 80ാം മിനിറ്റിൽ കളിയവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരിക്കൽ കൂടി പന്ത് ചെക്കിൻ്റെ വല കുലുക്കി. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ചെക്കിൻ്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും അതെല്ലാം പ്രതിരോധിച്ചതോടെ കൊറിയ ജയം സ്വന്തമാക്കി.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയ്ക്കെതിരെ അനായാസ ജയം നേടിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ സൗത്ത് ആഫ്രിക്കയെ തകർത്തത്. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ് (9), റൗൾ ജിമിനെസ് (67) എന്നിവരാണ് ഗോളുകൾ നേടിയത്.

SCROLL FOR NEXT