മൂന്ന് റെഡ് കാർഡുകൾ! സൗത്ത് ആഫ്രിക്കയ്ക്ക് അസ്റ്റെക്ക ഷോക്ക്; അനായാസം ലോകകപ്പ് ഉദ്ഘാടന മത്സരം തൂക്കി മെക്സിക്കോ!

ആദ്യ പകുതിയിൽ ഭാഗ്യം കൊണ്ടാണ് കൂടുതൽ ഗോളുകൾ വഴങ്ങാതെ സൗത്ത് ആഫ്രിക്ക രക്ഷപ്പെട്ടത്.
FIFA WORLD CUP 2026
മെക്സിക്കോയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയ ജൂലിയൻ ക്വിനോനെസിൻ്റെയും (വലത്) ടീം അംഗങ്ങളുടെയും ആഹ്ലാദപ്രകടനം
Published on
Updated on

മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം. ദുർബലരായ എതിരാളികളായ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ തകർത്തുവിട്ടത്. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ് (9), റൗൾ ജിമിനെസ് (67) എന്നിവരാണ് ഗോളുകൾ നേടിയത്.

ചരിത്ര പ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 80,000 കാണികളെ സാക്ഷിയാക്കിയതാണ് മെക്സിക്കോയുടെ ജയത്തുടക്കം. മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ തന്നെ മെക്സിക്കോ ലീഡെടുത്തു. ആഫ്രിക്കൻ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ ജൂലിയൻ ക്വിനോനെസ് തൊടുത്ത തകർപ്പനൊരു ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. പിന്നാലെ മെക്സിക്കോ മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് മൂർച്ചയേറി. എന്നാൽ ആദ്യ പകുതിയിൽ ഭാഗ്യം കൊണ്ടാണ് കൂടുതൽ ഗോളുകൾ വഴങ്ങാതെ സൗത്ത് ആഫ്രിക്ക രക്ഷപ്പെട്ടത്.

FIFA WORLD CUP 2026
'ഡായ് ഡായ്‌'ക്കൊപ്പം ഷാക്കിറ ചുവടുവച്ചു; ലോകകപ്പ് നാളുകൾക്ക് അസ്റ്റെക്കയിൽ ശുഭാരംഭം!

മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ റൗൾ ജിമിനെസിൻ്റെ തകർപ്പനൊരു ഹെഡ്ഡർ ഗോൾപോസ്റ്റ് വീണ്ടും ദക്ഷിണാഫ്രിക്കയുടെ വല കുലുക്കി. പിന്നീട് തിരിച്ചുവരാൻ തക്ക കരുത്തോ മെക്സിക്കോയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയോ ആഫ്രിക്കൻ ടീമിന് പുറത്തെടുക്കാനായില്ല. അതോടെ മത്സരം പരുക്കൻ രീതിയിലേക്ക് വഴിമാറി.

2010ന് ശേഷം ലോകകപ്പിൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അവർ മറക്കാനാഗ്രഹിക്കുന്ന തുടക്കമായിരുന്നു ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഏകപക്ഷീയമായ തോൽവിക്ക് പുറമെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും ആഫ്രിക്കയ്ക്ക് തിരിച്ചടിയായി. യായ സിത്തോളെ (50), തെംബ സ്വാനെ (84) എന്നിവരാണ് റെഡ് കാർഡ് വാങ്ങികൂട്ടിയത്. മെക്സിക്കോയുടെ സെസാർ മോണ്ടെസിനും കിട്ടി 90+2 മിനിറ്റിൽ ഒരു ചുവപ്പ് കാർഡ്...

FIFA WORLD CUP 2026
THE FINAL WHISTLE | ജോട്ടയ്ക്കും റോണോയ്ക്കും വേണ്ടി ലോകകിരീടം ഉയർത്താൻ പോർച്ചുഗൽ

വെള്ളിയാഴ്ച രാവിലെ 7.30ന് രണ്ടാം മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ യൂറോപ്യൻ ടീമായ ചെക്കിയയെ നേരിടും. ഇതോടെ മൂന്ന് ലോകകപ്പ് ഉദ്ഘാടന മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോകത്തെ ആദ്യത്തെ സ്റ്റേഡിയമായി അസ്റ്റടെക്ക സ്റ്റേഡിയം മാറി.

News Malayalam 24x7
newsmalayalam.com