മദ്യലഹരിയില്‍ യുവാവ് തറയിലടിച്ചുകൊന്ന ഒന്നരവയസുകാരി ദീപികയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ ശരീരമാസകലം മര്‍ദനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തില്‍ നഖംകൊണ്ട് നുള്ളിയതിന്റെ പാടുകളും കൈപിടിച്ച് തിരിച്ചതിനെ തുടര്‍ന്നുണ്ടായ ക്ഷതവും പരിശോധനയില്‍ കണ്ടെത്തി. തല നിലത്തിട്ടടിച്ചത് മൂലം വായ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. മാവേലിക്കര തഴക്കര പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്.
അസം സ്വദേശിനി റോണ്‍വാലിയുടെ മകളാണ് കൊല്ലപ്പെട്ട ദീപിക. അമ്മയുടെ സുഹൃത്തായ അസം സ്വദേശി പരിതോഷ് മൊണ്ടേല്‍ ആണ് കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നത്. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നതിനിടെ ദീപിക നിലവിളിച്ചതാണ് പരിതോഷിനെ പ്രകോപിപ്പിച്ചത്. പരിതോഷ് മൊണ്ടേലും റോണ്‍വാലിയും നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം.