മദ്യലഹരിയിൽ അച്ഛൻ്റെ കൊടുംക്രൂരത; ഒന്നര വയസുകാരിയെ തറയിലടിച്ച് കൊന്നു

അസം സ്വദേശി പരിതോഷ് മൊണ്ടേൽ പൊലീസ് പിടിയിൽ.
Father kills 18-month-old daughter by slamming her onto the floor
ഒന്നര വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്
Published on: 
Updated on: 

ആലപ്പുഴ: മദ്യലഹരിയിൽ ഒന്നര വയസുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്. മാവേലിക്കരയിലാണ് കൊടും ക്രൂരത നടന്നത്. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പരിതോഷ് മൊണ്ടേൽ പൊലീസ് പിടിയിലായി. ഒന്നര വയസുകാരി ദീപികയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പരിതോഷ് ഭാര്യയുടെ മടിയിൽ ഇരിക്കുകയായിരുന്ന കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദത്തിന് ശേഷം തറയിലേക്ക് വലിച്ചെറിഞ്ഞു.

Father kills 18-month-old daughter by slamming her onto the floor
പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി

അബോധാവസ്ഥയിലായ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തറയിൽ നിന്ന് വീണ് ബോധം പോയെന്നാണ് പിതാവ് ആശുപത്രി അധികൃതരെ ധരിപ്പിച്ചത്.

എന്നാൽ കുഞ്ഞിൻ്റെ ശരീരത്തിൻ്റെ പലഭാഗത്തും മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കുഞ്ഞിൻ്റെ മാതാവാണ് സത്യാവസ്ഥ പൊലീസിനെ അറിയിച്ചത്. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന പരിതോഷ് കുട്ടികളെ മർദിക്കുമായിരുന്നു.

ദീപികയുടെ മറ്റു സഹോദരങ്ങളെയും ഇയാൾ ഉപദ്രവിക്കുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. കുഞ്ഞിൻ്റെ മൃതദേഹം മാവേലിക്കര സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Father kills 18-month-old daughter by slamming her onto the floor
ചാല സ്വർണക്കവർച്ച കേസ്; മറ്റൊരു ജ്വല്ലറി ഉടമ കൂടി കസ്റ്റഡിയിൽ