തിരുവനന്തപുരം : വി.ഡി.സതീശന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്ത്. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നാണ് മുന്‍ ചീഫ് സെക്രട്ടറി മലയാള മനോരമ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.
ഭരണത്തില്‍ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ സ്വാധീനം ഉദ്യോഗസ്ഥര്‍ക്കാണെന്നും 'ബ്യൂറോക്രാറ്റുകള്‍ ഭരിക്കുന്നു' എന്ന വിമര്‍ശനം ഇത്രയധികം നേരത്തെ ഒരിക്കലും ഉയര്‍ന്നിട്ടില്ലെന്നുമാണ് ജിജി തോംസണ്‍ തുറന്നടിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്ത് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ദിശാബോധത്തിന് ഉള്ളില്‍ നിന്നായിരുന്നുവെന്നും രാഷ്ട്രീയ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും കൈകളിലോ എന്ന് സംശയിക്കുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിമാര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ യാതൊരു റോളുമില്ലെന്നും വൈദ്യുതി വാങ്ങല്‍ കരാറിന്റെ വിവരം മന്ത്രിമാര്‍ക്ക് പോലും മുന്‍കൂട്ടി ലഭിക്കാത്തത് ഇതാണ് കാണിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
വൈദ്യുതി വകുപ്പിലെന്ന പോലെ എക്സൈസ് വകുപ്പിലും ഉദ്യോഗസ്ഥര്‍ മന്ത്രിയെ മറികടന്ന് തീരുമാനം എടുത്തതായി ലേഖനം ചൂണ്ടിക്കാണിക്കുന്നു. മദ്യനയ രൂപീകരണത്തിന് ആറ് മാസം വേണ്ടിയിരുന്നില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപപ്പെടുന്ന കേന്ദ്രം എവിടെയന്ന് വ്യക്തമല്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ജനം വോട്ട് ചെയ്യുന്നത് ചീഫ് സെക്രട്ടറിക്കോ വകുപ്പ് സെക്രട്ടറിക്കോ അല്ല, മന്ത്രിസഭയ്ക്കാണ്. നിലവിലെ അവസ്ഥ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ജിജി തോംസണ്‍ ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.