LIFE

വഴക്കിനെ കവിതയായി പ്രകടിപ്പിച്ച തമ്മാര, 14കാരിയുടെ എഴുത്തു ലോകം തുറക്കപ്പെട്ടപ്പോള്‍

അണ്‍ഡിസ്‌കവേഡ് ആയിരുന്നു ആദ്യ പുസ്തകം. കുറെ അധികം ചിന്തകളും അനുഭവങ്ങളും അടങ്ങുന്ന കവിത സമാഹാരം.

Author : ന്യൂസ് ഡെസ്ക്

സാഹിത്യ ലോകത്ത് പുതിയ വാഗ്ദാനമായി വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെട്ടാലോ. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന തമ്മാര നമ്പ്യാര്‍. ആഴമുള്ള ആശയങ്ങളാണ് ഈ 14കാരി തന്റെ എഴുത്തുകളിലൂടെ അവതരിപ്പിക്കുന്നത്. കുട്ടിക്കാലം മുതല്‍ തമ്മാര എഴുത്തിന്റെ ലോകത്തുണ്ട്.

കുഞ്ഞുനാളില്‍ അമ്മൂമ്മയുമായി ഉണ്ടായ വഴക്ക്. അതില്‍ ഉണ്ടായ സങ്കടം തമ്മാര പ്രകടിപ്പിച്ചത് എഴുത്തിലൂടെയായിരുന്നു. ഒരു കുഞ്ഞു കവിതയിലൂടെ. ഇതു കണ്ട മുത്തച്ഛന്‍ കൊച്ചുമകളുടെ സാഹിത്യ വാസന മനസ്സിലാക്കി, എഴുത്തിന്റെ ലോകം പരിചയപ്പെടുത്തി.

അണ്‍ഡിസ്‌കവേഡ് ആയിരുന്നു ആദ്യ പുസ്തകം. കുറെ അധികം ചിന്തകളും അനുഭവങ്ങളും അടങ്ങുന്ന കവിത സമാഹാരം. എഴുതാന്‍ ഇഷ്ടം കവിതയാണെങ്കിലും വായിക്കാന്‍ പ്രിയം നോവലിനോടാണ്. എഴുത്തില്‍ മാത്രമല്ല പാട്ടിലും പഠനത്തിലും മിടുക്കിയാണ് തമ്മാരാ. അച്ഛന്‍ ജഗദീപ് കൃഷ്ണനും അമ്മ ലക്ഷ്മി നമ്പ്യാരും കൂടെ കരുത്തായി ഉണ്ട്.

മുത്തച്ഛനായ കുഞ്ഞികൃഷ്ണനാണ് എഴുത്തിന്റെ ലോകത്തെ 14 കാരിയുടെ ആത്മവിശ്വാസം. തമ്മാരയുടെ പുതിയ പുസ്തകമായ ബ്രൂസസ് ആന്‍ഡ് ബട്ടര്‍ഫ്‌ളൈയുടെ പ്രകാശനം ഈ ഞായറാഴ്ചയാണ്. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള വളര്‍ച്ചയിലെ വെല്ലുവിളികളാണ് കുഞ്ഞു കവിതകളായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT