എ. ഷൗക്കത്ത് 
LIFE

നെഹ്‌റു ട്രോഫി: ഫിനിഷിങ് പോയിന്റിൽ ഷൗക്കത്തുണ്ടാകും; അൻപതിലേറെ വർഷത്തെ ഓർമകളുമായി

50വർഷങ്ങൾ പിന്നിടുന്ന നെഹ്‌റു ട്രോഫി റിപ്പോർട്ടിങിലെ പഴയ ഓർമകൾ ഓർത്തെടുക്കുമ്പോൾ ഷൗക്കത്ത് വാചാലനാകും

Author : ന്യൂസ് ഡെസ്ക്

71ാമത് നെഹ്‌റു ട്രോഫിയ്ക്കായി കരിനാഗങ്ങൾ നാളെ പോരിന് ഇറങ്ങുമ്പോൾ അൻപതിലേറെ വർഷത്തെ അനുഭവവുമായി ഒരാൾ പുന്നമട ഫിനിഷിങ് പോയിന്റിൽ ഉണ്ടാകും. അത് മറ്റാരുമല്ല മുതിർന്ന മാധ്യമ പ്രവർത്തകൻ എ. ഷൗക്കത്ത് ആണ്. 50വർഷങ്ങൾ പിന്നിടുന്ന നെഹ്‌റു ട്രോഫി റിപ്പോർട്ടിങിലെ പഴയ ഓർമകൾ ഓർത്തെടുക്കുമ്പോൾ ഷൗക്കത്ത് വാചാലനാകും.

ഷൗക്കത്തിൻ്റെ ആദ്യത്തെ റിപ്പോർട്ടിങ് 1972ലാണ്. മാധ്യമ പ്രവർത്തകരാണ് നെഹ്‌റു ട്രോഫിയ്ക്ക് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യം നേടി കൊടുത്തത് എന്ന് ഈ 74കാരൻ അഭിമാനത്തോടെ പറയും. 54വർഷത്തിനിടയ്ക്ക് ദുഃഖത്തിൻ്റെ ഓർമകളും ഷൗക്കത്തിന് പങ്കുവയ്ക്കാനുണ്ട്.

ഗീത, കേരള ധ്വനി, കേരള ഭൂഷണം തുടങ്ങിയ പത്രങ്ങളിൽ നിന്നായിരുന്നു ഷൗക്കത്തിൻ്റെ തുടക്കം.ഗീത എന്ന പത്രത്തിന് വേണ്ടിയായിരുന്നു ഷൗക്കത്ത് വള്ളംകളി റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. വാട്‌സ്ആപ്പിൽ വളരെ വേഗത്തിൽ വാർത്തകൾ നൽകാൻ കഴിയുന്ന ഈ കാലത്ത് പണ്ടത്തെ ശ്രമകരമായ വാർത്ത റിപ്പോർട്ടിങ് അനുഭവത്തെ കുറിച്ചും ഷൗക്കത്ത് ഓർത്തെടുക്കും.

71ാമത് നെഹ്‌റു ട്രോഫിയിലും ഷൗക്കത്ത് പുന്നമടയുടെ ഓളത്തിനെ പേപ്പറിൽ ആക്കാൻ സജീവമായി ഉണ്ട്. പത്ര താളുകളിൽ കേവലം വാർത്ത മാത്രമല്ല തലമുറകളുടെ ഓർമകൾ കൂടെ രചിക്കുകയാണ് ആലപ്പുഴയുടെ സ്വന്തം ഷൗക്കത്ത് ഇക്ക.

SCROLL FOR NEXT