Source: News Malayalam 24x7
LIFE

ഇത് ഉറക്കം തൂങ്ങാനുള്ള യാത്രയല്ല; ഇത് ഉറങ്ങാൻ വേണ്ടിയുള്ള യാത്ര!

സാധാരണ ട്രിപ്പ് അല്ല, ഇപ്പോൾ സ്ലീപ്പ് ടൂറിസമാണ് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്.

Author : പ്രിയ പ്രകാശന്‍

ഉറങ്ങാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ. അങ്ങനെയും ചില രീതികളുണ്ട്. ഉറങ്ങാൻ ആണെങ്കിൽ പിന്ന യാത്ര പോകണോ. എന്ന് ആലോചിക്കുമ്പോൾ ഇന്നത്തെ സാഹചര്യം കൂടി ഓർക്കേണ്ടതുണ്ട്. ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്ത് അങ്ങനെയും ചില യാത്രകൾ നമ്മൾ ചെയ്യേണ്ടുവരും. അതാണ് സ്ലീപ്പ് ടൂറിസം.

ഉല്ലസിക്കാൻ പോകുന്നതിന് പകരം സമാധാനമായി ഉറങ്ങിത്തീർക്കാനുള്ള ട്രിപ്പ്. ക്ഷീണം മാറ്റാൻ ലീവെടുത്ത് ട്രിപ്പ് പോയി, പിന്ന ട്രിപ്പ് പോയതിൻ്റെ ക്ഷീണം മാറ്റാൻ വേറെ ലീവെടുക്കുന്നു. സാധാരണഗതിയിൽ ഇങ്ങനെയൊക്കെയാണ് സംഭവിക്കാറ്. എന്നാൽ ഇനി അങ്ങനെയല്ല, ട്രിപ്പ് മൂഡ് മാറുകയാണ്.

സാധാരണ ട്രിപ്പ് അല്ല, ഇപ്പോൾ സ്ലീപ്പ് ടൂറിസമാണ് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്. ദൈനംദിന തിരക്കുകളിൽ നിന്ന് മാറി, നല്ല ഉറക്കം ലഭിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സ്ലീപ്പ് ടൂറിസം സഹായിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉറക്കമില്ലായ്മ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും സന്തോഷം കുറയ്ക്കുകയും ചെയ്യുമെന്ന വസ്തുത മനസിലാക്കിയതിൽ നിന്നാണ് ഈ ആശയം പ്രചാരം നേടിയത്. നിത്യജീവിതത്തിലെ തിരക്കിൽ നിന്നും സമ്മർദങ്ങളിൽ നിന്നും മാറി സമാധാനത്തോടെ ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്ലീപ്പ് ടൂറിസം മികച്ച ഒരു ഓപ്ഷനായിരിക്കും.

SCROLL FOR NEXT