LIFE

കഷണ്ടിക്ക് മരുന്നുണ്ട്; ഇതാ ആ സന്തോഷ വാര്‍ത്ത

ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് ഈ കഷണ്ടി പുരുഷന്മാരില്‍ പ്രത്യക്ഷപ്പെടുന്നത്

Author : ന്യൂസ് ഡെസ്ക്

പുരുഷന്മാരില്‍ സാധാരണമായി കണ്ടുവരുന്ന അവസ്ഥയാണ് പുരുഷ പാറ്റേണ്‍ കഷണ്ടി അഥവാ ആന്‍ഡ്രോജെനിക് അലോപേഷ്യ. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് ഈ കഷണ്ടി പുരുഷന്മാരില്‍ പ്രത്യക്ഷപ്പെടുന്നത്.

തലയുടെ മുകള്‍ഭാഗത്തോ അല്ലെങ്കില്‍ അഗ്രഭാഗത്തോ മുടി കൊഴിച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍, അത് പാറ്റേണ്‍ കഷണ്ടിയാകാം. തലയോട്ടിയിലെ മുടി കൊഴിച്ചില്‍, മുടി കനം കുറയല്‍, മുടിയിഴകള്‍ പിന്നോട്ട് പോകല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഇതിനായി പല മരുന്നുകള്‍ നിലവിലുണ്ടെങ്കിലും ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അയര്‍ലന്‍ഡിലെ ഗവേഷകര്‍. അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള കോസ്മോ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ്രോജെനിക് അലോപേഷ്യക്കെതിരായ മരുന്ന് കണ്ടെത്തിയിരിക്കുകയാണ്.

നിലവില്‍ മുഖക്കുരു ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് ഈ രോഗത്തിനും ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ക്ലാസ്‌കോട്ടെറോണ്‍ 5% ടോപ്പിക്കല്‍ സൊല്യൂഷന്‍ എന്ന മരുന്നിനെ കുറിച്ചാണ് ഗവേഷകര്‍ പറയുന്നത്.

അഞ്ച് വര്‍ഷം മുമ്പ് മുഖക്കുരു ചികിത്സയ്ക്കായി യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ച മരുന്നാണിത്. കോസ്മോ ഫാര്‍മസ്യൂട്ടിക്കല്‍സ് നടത്തിയ രണ്ട് മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ ഈ മരുന്ന് മുടി വളര്‍ച്ചയില്‍ മികച്ച ഫലം കാണിച്ചു. പരീക്ഷണങ്ങളില്‍ ക്ലാസ്‌കോട്ടെറോണ്‍ സുരക്ഷിതവും സഹനീയവുമാണെന്നും കണ്ടെത്തി.

ഒരു പരീക്ഷണത്തില്‍, മുടി വളര്‍ച്ചയില്‍ പ്ലാസിബോയുമായി താരതമ്യം ചെയ്യുമ്പോള്‍ 539 ശതമാനം വരെയും മറ്റൊന്നില്‍ 168 ശതമാനം വരെയും പുരോഗതി രേഖപ്പെടുത്തി. ഈ മരുന്നിന് അടുത്ത വര്‍ഷം എഫ്ഡിഎ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഷണ്ടിയുടെ ചികിത്സയ്ക്കായി ഈ മരുന്ന് അംഗീകരിച്ചാല്‍ 30 വര്‍ഷത്തിനിടയില്‍പുരുഷന്മാരിലെ കഷണ്ടിക്ക് ചികിത്സ നല്‍കാന്‍ പോകുന്ന ആദ്യത്തെ മരുന്നായിരിക്കും ഇത്.

ആന്‍ഡ്രോജെനിക് അലോപേഷ്യയുടെ ഘട്ടങ്ങള്‍:

  • ഘട്ടം 1: ചെറിയ തോതിലുള്ള മുടി കൊഴിച്ചില്‍ മാത്രം.

  • ഘട്ടം 2: നെറ്റിയുടെ ഇരുവശങ്ങളിലും (ലോുഹല)െ മുടി കൊഴിയാന്‍ തുടങ്ങുന്നു.

  • ഘട്ടം 3: നെറ്റിയുടെ വശങ്ങളില്‍ മുടി വളരെ ആഴത്തില്‍ പിന്നോട്ട് പോയി 'ങ' അല്ലെങ്കില്‍ 'ഡ' രൂപത്തിലാകുന്നു.

  • ഘട്ടം 4: തലയുടെ മുകള്‍ഭാഗത്ത് (രൃീംി) മുടി കൊഴിയാന്‍ തുടങ്ങുന്നു.

  • ഘട്ടം 5: നെറ്റിയുടെ ഭാഗത്തെ മുടിയിഴവ് മുകള്‍ഭാഗത്തെ കഷണ്ടിയുമായി ബന്ധിപ്പിക്കാന്‍ തുടങ്ങുന്നു.

  • ഘട്ടം 6, 7: തലയുടെ മുകള്‍ഭാഗത്ത് പൂര്‍ണ്ണമായും മുടി നഷ്ടപ്പെടുകയും വശങ്ങളില്‍ മാത്രം ഒരു നേര്‍ത്ത ഭാഗം അവശേഷിക്കുകയും ചെയ്യുന്ന ഏറ്റവും തീവ്രമായ അവസ്ഥ.

SCROLL FOR NEXT