ക്രിസ്മസ് ട്രീകൊണ്ട് ഒരു കൊച്ചുകൊട്ടാരം. സംഭവം വടക്കുപടിഞ്ഞാറൻ ജർമ്മനിയിലാണ്. ഒരു കൊച്ചു കുടിലിലെ വൻ ക്രിസ്മസ് കാഴ്ച കണ്ടുവരാം. വടക്കുപടിഞ്ഞാറൻ ജർമ്മൻ സംസ്ഥാനമായ ലോവർ സാക്സോണിയിലെ ഒരു വീടാണ്. അലങ്കരിച്ച ക്രിസ്മസ് ട്രീകളുടെ ഒരു മായിക ലോകം.
ഈ കൊച്ചു വീട്ടിൽ 621 ക്രിസ്മസ് ട്രീകൾ അലങ്കരിച്ച് റെക്കോർഡിട്ടിരിക്കയാണ് കുടംബം. ഒരു ഇടത്ത് മാത്രം ഇത്രയധികം ക്രിസ്മസ് ട്രീ സ്ഥാപിച്ചാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജർമനിയാണ് അവാർഡ് നൽകിയത്.
തനിക്ക് ഇത് ഏറെ സന്തോഷകരമായ പ്രവൃത്തിയാണെന്നാണ് റെക്കോർഡ് നോടിയ തോമസ് ജെറോമിൻ പറയുന്നത്. പ്രായഭേദമന്യേ ഇവിടെയെത്തുന്ന എല്ലാവരും ചെറു പുഞ്ചിരിയോടെയാണ് മടങ്ങുന്നതെന്നും തോമസ് ജെറോം പറയുന്നു.
ജൂൺ മുതൽ ആരംഭിക്കുന്നതാണ് ഈ അലങ്കാരപണി. ശുചിമുറി മുതൽ കിടപ്പുമുറി അടക്കം ക്രിസ്തുമസ് അലങ്കാര വസ്തുക്കളാണ്. ക്രിസ്തുമസ് ട്രീയും, വർണാഭമായ അലങ്കാര വസ്തുക്കളും ക്രിസ്തുമസ് പാപ്പയും എല്ലാം ഓരോ മുക്കിലും മൂലയിലുമുണ്ട്. ഇതേ റെക്കോർഡ് ഇത് അഞ്ചാം തവണയാണ് ജെറോമും കുടുംബവും നേടുന്നത്.