മാമ്പഴം  Source; Meta AI
LIFE

മാമ്പഴം കഴിക്കാം, പക്ഷെ എപ്പോൾ കഴിക്കണം എന്നറിയാമോ?

മാമ്പഴം കഴിക്കാൻ പറ്റാത്ത സമയമോ എന്ന് അതിശയിക്കാൻ വരട്ടെ, സംഗതി ഗൗരവമുള്ളതാണ്. രാത്രിയിൽ മാമ്പഴം കഴിച്ചാൽ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് കണ്ടെത്തൽ.

Author : ന്യൂസ് ഡെസ്ക്

മാമ്പഴം ഇഷ്ടമല്ലാത്താവർ ചുരുക്കമായിരിക്കും. പഴങ്ങളുടെ രാജാവായ ഇവ രുചി കൊണ്ടും, മണം കൊണ്ടും, രുപം കൊണ്ടുമെല്ലാം ആളുകളെ ആകർഷിക്കുന്നു. എണ്ണിയാൽ തീരാത്ത അത്രയും വൈവിധ്യങ്ങളും മാമ്പഴത്തിനുണ്ട്. ചെറിയ വിലയിൽ കിട്ടുന്നത് മുതൽ ലക്ഷങ്ങൾ വിലവരുന്ന മാങ്ങ ഇനങ്ങൾ ഇന്ന് വിപിണിയിലുണ്ട്.

ഇനി ആരോഗ്യത്തിന്റെ കാര്യമെടുത്താലോ, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. മറ്റു പഴങ്ങളെ മറികടക്കുന്ന സ്വാദും. എല്ലാം ശരിയാണ്. മാമ്പഴം കഴിക്കുന്നതിലും പ്രശ്നമില്ല. പക്ഷെ എപ്പോഴാണ് കഴിക്കേണ്ടത്. എപ്പോൾ കഴിക്കരുത് എന്നുകൂടി ശ്രദ്ധിക്കണം. മാമ്പഴം കഴിക്കാൻ പറ്റാത്ത സമയമോ എന്ന് അതിശയിക്കാൻ വരട്ടെ, സംഗതി ഗൗരവമുള്ളതാണ്. രാത്രിയിൽ മാമ്പഴം കഴിച്ചാൽ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് കണ്ടെത്തൽ.

മാമ്പഴം

ദഹനപ്രശ്നങ്ങൾ

ആരോഗ്യത്തിന് ഗുണകരമെങ്കിലും രാത്രി സമയങ്ങളിൽ മാമ്പഴം കഴിക്കുന്നത്. അത്ര ഗുണകരമാകില്ല എന്നാണ് വിദഗ്ധരുടെ പറയുന്നത്. സാധാരണ ഗതിയിൽ മനുഷ്യർക്ക് രാത്രിയിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. നല്ല മധുരവും അതുപോലെ തന്നെ കട്ടിയുള്ളതുമായ മാമ്പഴം ഈ സമയത്ത് കഴിച്ചാൽ അത് ദഹനത്തെ ദോഷകരമായി ബാധിക്കും. ദഹനക്കേട്, വയറു വേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.

മാമ്പഴ വിഭവങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളിവിലെ മാറ്റം

പ്രകൃതിദത്തമായ പഞ്ചസാര അതായത് ഫാക്ടോസ് കൂടുതലാണ് മാമ്പഴത്തിൽ. രാത്രിയിൽ ഇവ ശരീരത്തിനകത്തു ചെന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. പ്രമേഹമുള്ളവർക്കാണെങ്കിൽ ഇത് ഗുരുതര പ്രശ്നങ്ങളിലേക്കും, ദീർഘകാല രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യും.

മാമ്പഴ വിഭവങ്ങൾ

ഉറക്കക്കുറവ്

ശരീരത്തിലെ ഊർജം വർധിപ്പിക്കുന്ന ഭക്ഷണമാണ് മാമ്പഴം. പകൽ സമയങ്ങളിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം പകരാനും വിവിധ വിറ്റമിനുകൾ പ്രധാനം ചെയ്യാനും സഹായിക്കും. എന്നാൽ രാത്രി കാലങ്ങളിൽ ശരീരത്തിന് വിശ്രമിക്കാനുള്ള കഴിവിനെ കുറയ്ക്കും. ശരിയായ ഉറക്കം ലഭിക്കില്ല, ഉറക്കത്തിൽ അസ്വസ്ഥതകൾക്കും കാരണമായേക്കും.

SCROLL FOR NEXT