LIFE

ലോകമെമ്പാടും വന്ധ്യത വർധിക്കുന്നു; പ്രധാന കാരണങ്ങള്‍ എന്തൊക്കെ?

സ്ത്രീകളിലെ അണ്ഡങ്ങളുടെ ഗുണമേന്മയും പുരുഷന്മാരിലെ ബീജത്തിന്റെ ഗുണമേന്മയും സ്വാഭാവികമായി കുറയുന്നത് വന്ധ്യത കാരണമാകുന്നതിന് പ്രധാനമാണ്.

Author : ന്യൂസ് ഡെസ്ക്

ചെറുപ്പക്കാരില്‍ ഇപ്പോള്‍ നേരിടുന്നതില്‍ ഒരു വലിയ പ്രശ്‌നം വന്ധ്യതയാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആഗോള തലത്തില്‍ വന്ധ്യത വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീകളില്‍ ഓവറി, ഗര്‍ഭാശയം, ഫലോപ്യന്‍ ട്യൂബ്, ഹോര്‍മോണ്‍ വ്യവസ്ഥ എന്നിവയിലുള്ള തകരാറുകള്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷന്‍മാരില്‍ ബീജത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാന കാരണം. അവയുടെ അളവിലുണ്ടാകുന്ന കുറവും വന്ധ്യതയ്ക്ക് കാരണമാണ്.

2026 ലെത്തുമ്പോള്‍ വന്ധ്യത കൂടുതലായതായി കാണപ്പെടുന്നുണ്ട്. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങള്‍, പാരിസ്ഥിതികമായി ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍, എന്നിവയും ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.

വന്ധ്യത ഇന്നത്തെ കാലത്ത് സാധാരണമാകുന്നത് എന്തുകൊണ്ട്?

വന്ധ്യതക്ക് ഒരു പ്രധാന കാരണം, കുഞ്ഞുങ്ങളുണ്ടാവുന്നതിന് വളരെ വൈകി ആസൂത്രണം ചെയ്യുന്നതാണ്. ഇപ്പോള്‍ പലരും 30-കളുടെ അവസാനത്തിലും 40-കളിലുമൊക്കെയാണ് ഗർഭിണിയാകാൻ തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ പ്രായമാകുമ്പോഴേക്കും ഇതോടെ സ്ത്രീകളിലെ അണ്ഡങ്ങളുടെ ഗുണമേന്മയും പുരുഷന്മാരിലെ ബീജത്തിന്റെ ഗുണമേന്മയും സ്വാഭാവികമായി കുറയുന്നത് വന്ധ്യത കാരണമാകുന്നതിന് പ്രധാനമാണ്.

ജീവിത ശൈലിയാണ് മറ്റൊരു പ്രധാനകാരണം. കുറഞ്ഞ ശാരീരിക ക്ഷമത, അമിതവണ്ണം, ശ്രദ്ധയില്ലാത്ത ഭക്ഷണരീതി എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് അമിതവണ്ണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കി സ്ത്രീകളില്‍ ഒവുലേഷന്‍ തടസപ്പെടാനും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണമേന്മ കുറയാനും ഇടയാക്കുന്നു. കൂടാതെ തിരക്കേറിയ ജോലിയും ജീവിത സമ്മര്‍ദ്ദവും പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു. ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ ദമ്പതികള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിക്കുന്ന പരിതസ്ഥിതിയിലെ മലിനീകരണം അടക്കം ആരോഗ്യത്തെ ബാധിക്കുമെന്നും അതും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

ചില ആരോഗ്യപ്രശ്ങ്ങള്‍ മൂലവും വന്ധ്യത ഇന്ന് കൂടുതലായി കണ്ടു വരുന്നു. സ്വന്തം ആരോഗ്യം ഏത് തരത്തിലാണെന്ന് മനസ്സിലാക്കുക, ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക, വൈദ്യ സഹായം തേടുക, ഇതിനെക്കുറിച്ച് ബോധവല്‍ക്കരണം നേടുക, സമയക്രമം പരിഗണിക്കുക ഇതൊക്കെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാരണങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്.

വന്ധ്യത വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും, അതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കി മുന്‍കരുതല്‍ സ്വീകരിക്കുന്നത് യുവദമ്പതികള്‍ക്ക് കുടുംബ ആസൂത്രണത്തില്‍ സഹായകമാകും എന്നും ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നതിന്റയും വന്ധ്യത ഇല്ലാതാക്കാനുമുളള അടിത്തറകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

SCROLL FOR NEXT