LIFE

കെസിയ പുറത്ത്; ടോപ് 12ൽ ഇടം പിടിക്കാനായില്ല

മിസ് യൂണിവേഴ്സ് വേദിയിൽ ഒരു മലയാളി എത്തുന്നത് ഇതാദ്യമായാണ്

Author : ന്യൂസ് ഡെസ്ക്

സാൻ ജുവാൻ: മിസ് യൂണിവേഴ്സിൽ നിന്ന് ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന കെസിയ ലിസ് മെജോ പുറത്ത്. അവസാന പന്ത്രണ്ടിൽ മലയാളി താരത്തിന് ഇടം നേടാനായില്ല. ആദ്യ റൌണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെസിയ അവസാന 30ൽ ഇടം പിടിച്ചിരുന്നുവെങ്കിലും അവസാന 12ലേക്ക് ചുരുങ്ങിയതോടെയാണ് പുറത്തായത്.

മിസ് യൂണിവേഴ്സ് വേദിയിൽ ഒരു മലയാളി എത്തുന്നത് ഇതാദ്യമായാണ്. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി എന്ന നേട്ടവും ഈ മാവേലിക്കരക്കാരി സ്വന്തമാക്കിയിരുന്നു.

നാഷണൽ കോസ്റ്റ്യൂം റൗണ്ടിലൂടെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിന് ആദരമർപ്പിച്ച് കൊണ്ടുള്ള വേഷത്തിലെത്തി കെസിയ ശ്രദ്ധ നേടിയിരുന്നു. പ്രമുഖ ഫാഷൻ ലേബലായ 'ഹൗസ് ഓഫ്‌ സിദ്ധാന്തി'ൻ്റെ സിദ്ധാന്താണ് വസ്ത്രം രൂപകല്‍പന ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ ഉപയോഗിച്ചാണ് വസ്ത്രം തയ്യാറാക്കിയിരുന്നത്.

SCROLL FOR NEXT