Man Spends 1 Lakh on First Date at Michelin-Starred Restaurant, Demands Half the Money Back After Being 'Friendzoned' News Malayalam 24x7
LIFE

ആദ്യ ഡേറ്റിൽ ചിലവാക്കിയത് ഒരു ലക്ഷം രൂപ; ഒടുവിൽ വെറും ഫ്രണ്ട്സ് എന്ന് യുവതി, ഡിന്നറിന്‍റെ പകുതി പൈസ തിരിച്ചു ചോദിച്ച് യുവാവ്

പ്രീമിയം കോഴ്സുകളും വിലകൂടിയ പാനീയങ്ങളും ഉൾപ്പെടെ ആഡംബര വിഭവങ്ങളാണ് ഇരുവരും ആദ്യ ഡേറ്റിൽ ഓർഡർ ചെയ്തത്. ഭക്ഷണത്തിന് ശേഷം 1,200 യുഎസ് ഡോളറിലധികം ഏകദേശം ഒരു ലക്ഷം രൂപ ചിലവ് വന്ന ഭീമമായ ബിൽ യുവാവ് തന്നെ മുഴുവനായും അടയ്ക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഫസ്റ്റ് ഡേറ്റിന് വന്ന് പ്രണയമില്ലെന്നും, ഫ്രണ്ട്സായി തുടരാം എന്ന പറഞ്ഞതിനെ തുടര്‍ന്ന് യുവതിയോട് ഡേറ്റിംഗിന് മുടക്കിയ പണം തിരിച്ച് ചോദിച്ച് യുവാവ്. ആദ്യ ഡിന്നര്‍ ഡേറ്റില്‍ പെൺകുട്ടിയെ ഇംപ്രസ്സ് ചെയ്യാനായി ആഡംബര മിഷെലിൻ-സ്റ്റാർ റസ്റ്റോറന്റിൽ കൊണ്ടുപോയി ഒരു ലക്ഷം രൂപ ചെലവഴിച്ച യുവാവാണ് തന്നോട് പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പെൺകുട്ടി വ്യക്തമാക്കിയതോടെ ഭക്ഷണത്തിന്റെ പകുതി പണം തിരികെ ആവശ്യപ്പെട്ടത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റെഡ്ഡിറ്റിലും എക്സിലും ഇരുവരുടെയും ചാറ്റ് സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവെക്കപ്പെട്ടതോടെ ഡേറ്റിംഗ് മര്യാദകളെക്കുറിച്ചും സാമ്പത്തിക ബാധ്യതകളെക്കുറിച്ചും സൈബര്‍ ലോകത്ത് വലിയ തർക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

പ്രീമിയം കോഴ്സുകളും വിലകൂടിയ പാനീയങ്ങളും ഉൾപ്പെടെ ആഡംബര വിഭവങ്ങളാണ് ഇരുവരും ആദ്യ ഡേറ്റിൽ ഓർഡർ ചെയ്തത്. ഭക്ഷണത്തിന് ശേഷം 1,200 യുഎസ് ഡോളറിലധികം ഏകദേശം ഒരു ലക്ഷം രൂപ ചിലവ് വന്ന

ഭീമമായ ബിൽ യുവാവ് തന്നെ മുഴുവനായും അടയ്ക്കുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയ ശേഷം അത്താഴവിരുന്നിന് നന്ദി അറിയിച്ചുകൊണ്ട് യുവതി യുവാവിന് മെസ്സേജ് അയച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. യുവാവിനൊപ്പം ചെലവഴിച്ച സമയം സന്തോഷകരമായിരുന്നുവെങ്കിലും തനിക്ക് റൊമാന്റിക് ആയ ഒരു ആകർഷണമോ വൈകാരിക അടുപ്പമോ തോന്നിയില്ലെന്നും, അതിനാൽ നല്ല സുഹൃത്തുക്കളായി തുടരാമെന്നും യുവതി സന്ദേശത്തിൽ വ്യക്തമാക്കി.

ഇത്രയും വലിയ തുക ചെലവഴിച്ച ശേഷം താൻ 'ഫ്രണ്ട്‌സോൺ' ചെയ്യപ്പെട്ടത് യുവാവിന് ഒട്ടും ഉൾക്കൊള്ളാനായില്ല. താന്‍ പെണ്‍കുട്ടി പ്രണയിക്കും എന്ന് കരുതിയാണ് ഡിന്നറിന് പണം നൽകിയതെന്നും, ഇനി സുഹൃത്തുക്കളായി മാത്രം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ താൻ ചെലവാക്കിയ തുകയുടെ കൃത്യം പകുതിയായ 600 ഡോളർ (ഏകദേശം 50,000 രൂപ) യുവതി തിരികെ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. പേ അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റും യുവാവ് ഇട്ടിട്ടുണ്ട്.

സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പലതരം പ്രതികരണമാണ് ഉയർന്നുവരുന്നത്. ആദ്യ ഡേറ്റിന് തന്നെ ഒരു ലക്ഷം രൂപ ചെലവാക്കി മിഷെലിൻ-സ്റ്റാർ റസ്റ്റോറന്റിൽ പോയ യുവാവിന് ഒട്ടും വിവേകമില്ലെന്നാണ്

ഒരു വിഭാഗം ആളുകൾ കുറ്റപ്പെടുത്തുന്നത്. വെറും 20 ഡോളർ (ഏകദേശം 1,600 രൂപ) മാത്രം ചെലവാകുന്ന ഒരു കോഫി ഡേറ്റ് കൊണ്ട് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചത് വിഡ്ഢിത്തമാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഭക്ഷണം വാങ്ങി നൽകിയിട്ട് പ്രണയം ലഭിച്ചില്ലെന്ന കാരണത്താൽ പണം തിരികെ ചോദിക്കുന്നത് മാന്യതയല്ലെന്നും ഇവർ വാദിക്കുന്നു.

എന്നാൽ യുവാവിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു പ്രതിബദ്ധതയുമില്ലാതെ പുരുഷന്മാരുടെ പണം ഉപയോഗിച്ച് ആഡംബര ജീവിതം ആസ്വദിക്കുന്ന പ്രവണത ശരിയല്ലെന്നും, റിലേഷൻഷിപ്പിന് താല്പര്യമില്ലെങ്കിൽ ബില്ലിന്റെ പകുതി പങ്കിടാൻ യുവതിക്ക് ബാധ്യതയുണ്ടെന്നുമുള്ള വാദങ്ങളും ശക്തമാണ്.

SCROLL FOR NEXT