നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാക്കിയാൽ അപകടം  Source; Freepik
LIFE

നോൺസ്റ്റിക്ക് സൂപ്പറല്ലേ? പക്ഷേ, പാത്രങ്ങൾ അധികം ചൂടാക്കിയാൽ അത്ര സൂപ്പറല്ല!

പോളിമർ ഫ്യൂം ഫീവർ എന്നും ഈ പനിക്ക് പേരുണ്ട്. അമേരിക്കയിലാണ് നിരവധിപ്പേരിൽ ഈ രോഗം സ്ഥിരീകരിച്ചതത്രേ. തലവേദന, ശരീരവേദന, പനി, തണുപ്പും വിറയലുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

Author : ന്യൂസ് ഡെസ്ക്

അടുക്കളകളിലെ താരമാണ് നോൺസ്റ്റിക് പാത്രങ്ങൾ എന്നു പറയുന്നവരുണ്ട്. ഒരു സെറ്റ് നോൺസ്റ്റിക് പാത്രവും, ഒരു കുക്കറും മതിയാകും ഒരു കുഞ്ഞ് അടുക്കളയ്ക്ക് എന്നാണ് പുതിയകാലത്തെ ആശ്വാസം. പ്രത്യേകിച്ച് വീടുകളിൽ നിന്നും മാറി താമസിക്കുന്നവർക്ക്. കുറച്ച് എണ്ണ മതി, മാത്രമല്ല കഴുകാനും എളുപ്പം, ദോശയായാലും ഓംലെറ്റായാലും, ഇനി കറിയായാലും, എന്തിന് ബിരിയാണിവരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുകയും ചെയ്യാം ഇക്കൂട്ടരെവച്ച്.

ഈ സൗകര്യമൊക്കെ ശരിയാണ്. അടുക്കളിയിൽ ഒരു സഹായിയാണ് നോൺസ്റ്റിക്. പക്ഷെ ഈ പാത്രങ്ങൾക്ക് ഒരുപ ദോഷവശമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകളിൽ പറയുന്നത്. നോൺസ്റ്റിക് പാത്രം അടുപ്പിൽ വച്ച് അധികം ചൂടാക്കിയാൽ പനി പിടിക്കുമത്രേ. ഇതൊക്കെ വിശ്വാസിക്കാമോ എന്ന സംശയം സ്വാഭാവികമാണ്. പക്ഷെ പൂർണമായി തള്ളിക്കളയേണ്ടതില്ല.

ടെഫ്‌ലോൺ ഫ്‌ളൂ എന്ന പനിയാണ് വില്ലൻ, നോൺസ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോഴുണ്ടാകുന്ന പുകയാണ് ഈ പനിക്ക് കാരണമെന്നാണ് കണ്ടെത്തൽ. പോളിമർ ഫ്യൂം ഫീവർ എന്നും ഈ പനിക്ക് പേരുണ്ട്. അമേരിക്കയിലാണ് നിരവധിപ്പേരിൽ ഈ രോഗം സ്ഥിരീകരിച്ചതത്രേ. തലവേദന, ശരീരവേദന, പനി, തണുപ്പും വിറയലുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ടെഫ്‌ലോൺ പാത്രങ്ങൾ അല്ലെങ്കിൽ നോൺ സ്റ്റിക്ക് പാത്രങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മാത്രമാണ് അപകടം. പാത്രങ്ങളിലുണ്ടാവുന്ന സ്‌ക്രാച്ചുകളും ഇതിനുള്ളിലെ രാസവസ്തുക്കൾ വിഘടിക്കാൻ കാരണമാകും. ചൂടാവുമ്പോൾ ഇവ അന്തരീക്ഷത്തിലെ വായുലിൽ കലരും. ആ വാതകത്തിലെ വിഷാംശൺ ഫ്ലൂവിന് കാരണമാകുമത്രേ.

കാർബണും ഫ്‌ളൂറിൻ ആറ്റങ്ങളും ഉപയോഗിച്ചാണ് സിന്തറ്റിക്ക് കെമിക്കലായ ടെഫ്‌ളോൺ നിർമിക്കുന്നത്. ഇവയാണ് നോണ്‍ സ്റ്റിക്ക് പാത്രത്തിലെ കോട്ടിങിനായി ഉപയോഗിച്ച് വരുന്നത്. സാധാരണയായി ഇത് ചൂടാക്കുന്നതിലോ പാചകം ചെയ്യുന്നതിലേോ പ്രശ്നമില്ല, അമിതമായി ചൂടാക്കുമ്പോഴാണ് പ്രശ്നം. അമിതമായ ചൂടിൽ ഈ പാത്രങ്ങളിൽ ആഹാരം തയ്യാറാക്കുന്നതും ഗുണകരമല്ല.

ഇതൊക്കെ കേട്ട് ഇനി നോൺസ്റ്റിക് പാത്രങ്ങൾ വേണ്ട എന്നൊന്നും തീരുമാനിക്കേണ്ടതില്ല. കോട്ടിങ് ഇളകിയ പാത്രങ്ങൾ, അമിതമായി ചൂടാക്കിയ പാത്രങ്ങൾ എന്നിവയാണ് ആരോഗ്യത്തിന് പ്രശ്നമാകുക എന്ന് മനസിലാക്കുക. സുരക്ഷിതമായ പാചകവും, ആരോഗ്യകരമായ ഭക്ഷണവും ഉറപ്പുവരുത്തുക.

SCROLL FOR NEXT