LIFE

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

അമിത വണ്ണത്തെ പിന്നീട് ചികിത്സിക്കാവുന്ന ഒരു ജീവിത ശൈലി രോഗമായാണ് പലരും കാണുന്നത്. എന്നാല്‍ അങ്ങനെ മാറ്റി വയ്ക്കുന്നത് വലിയൊരു പ്രശ്നം ആണ്.

Author : ന്യൂസ് ഡെസ്ക്

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത രക്തസമ്മര്‍ദം എല്ലാ ക്ലിനിക്ക് വിസിറ്റിലും പരിശോധിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണത്തെ പിന്നീട് ചികിത്സിക്കാവുന്ന ഒരു ജീവിത ശൈലി രോഗമായാണ് പലരും കാണുന്നത്. എന്നാല്‍ അങ്ങനെ മാറ്റി വയ്ക്കുന്നത് വലിയൊരു പ്രശ്നം ആണ്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അഞ്ചില്‍ ഒരാള്‍ക്ക് അമിത വണ്ണവും അമിതഭാരവും കാണപ്പെടുന്നു. ചില സംസ്ഥാനത്ത് 50 ശതമാനത്തോളം പേര്‍ക്കും അമിത വണ്ണമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകളില്‍ 20 ശതമാനവും പുരുഷന്മാരില്‍ അത് 19 ശതമാനവുമാണ്. അമിതവണ്ണം രൂപത്തെ മാത്രമല്ല, ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുവരെ തീരുമാനിക്കുന്നു.

അമിത വണ്ണം ഇനി ഒരു ചെറിയ പ്രശ്‌നമല്ല

പണ്ട് വണ്ണമുള്ള ശരീരം ആരോഗ്യത്തിൻ്റെ ലക്ഷണമായൊക്കെ കണ്ടിരുന്നു. എന്നാല്‍ ഇന്ന് അത് പ്രധാന രോഗങ്ങളുടെ കേന്ദ്രബിന്ദുവായാണ് കണക്കാക്കപ്പെടുന്നത്. അരയ്ക്ക് ചുറ്റുമുളള കൊഴുപ്പാണ് അമിത വണ്ണത്തിലെ പ്രധാന ദോഷക്കാരന്‍. ഇവ പ്രമേഹം ഹൃദ്രോഗം ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു. കഴിഞ്ഞ 15 വര്‍ഷത്തില്‍ ലോക ഒബിസിറ്റി ഫെഡറേഷൻ്റെ കണക്ക് പ്രകാരം അമിതവണ്ണനിരക്ക് ഇരട്ടിക്കുകയും 30 വര്‍ഷത്തില്‍ മൂന്നിരട്ടിയാവുകയും ചെയ്തു.

എന്തുകൊണ്ടാണ് ആധുനിക ജീവിതശൈലി തലകീഴായി മാറുന്നത് ?

നഗരങ്ങളില്‍ ആളുകളുടെ ഭക്ഷണരീതി, സഞ്ചാരം, വിശ്രമം എന്നിവ മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കൊഴുപ്പു കൂടിയതും മധുരം കൂടിയതുമായി മാറിയിരിക്കുന്നു. ലോക ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിൻ്റെയും റിപ്പോര്‍ട്ട് പ്രകാരം (2024) ഇന്ത്യക്കാരില്‍ 55% പേർക്കും ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയില്‍ 14.4 ദശലക്ഷം വരുന്ന കുട്ടികളിലും അമിതവണ്ണം കണ്ടുവരുന്നു എന്നും റിപ്പോർട്ടുണ്ട്.

അമിതവണ്ണവും രക്തസമ്മര്‍ദവും ഒരു പോലെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?

രക്തസമ്മര്‍ദം ടെസ്റ്റ് ചെയ്യുന്നത് എളുപ്പവും ആവശ്യവുമാണ്. ഇതേ സങ്കല്‍പ്പം തന്നെയാണ് അമിതവണ്ണത്തിനും കൊടുക്കേണ്ടത്. ബോഡി മാസ് ഇന്‍ഡകസ് വെച്ചാണ് അമിതവണ്ണം അളക്കുന്നത്. അമിതവണ്ണം നേരത്തെ കണ്ടുപിടിക്കുന്നത് നല്ലതാണ്. ഇതൊരു സാധാരണ രോഗമായി കണക്കാക്കിയാല്‍ പെട്ടന്ന് മാറ്റാവുന്നതാണ്. ജീവിത ശൈലി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.

പ്രതിരോധമാണ് എറ്റവും വലിയ ഉപകരണം

പ്രതിരോധം ആശുപത്രിയില്‍ വെച്ചല്ല, മറിച്ച് വീടുകളില്‍ നിന്നാണ് തുടങ്ങേണ്ടത്. ചെറിയ മാറ്റങ്ങളാണ് നല്ലത്. നടത്തം ശീലിക്കുക, പോഷകാഹാരം കഴിക്കുക, അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുക, എന്നിവ ലളിതമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഓര്‍ക്കുക, തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ അമിത വണ്ണം വരാതെ സൂക്ഷിക്കാന്‍ സാധിക്കും.

SCROLL FOR NEXT