പ്രതീകാത്മക ചിത്രം  Source: pexels
LIFE

പാരസെറ്റാമോള്‍ സ്ഥിരം കഴിക്കുന്നവരാണോ? പണി പിറകേ വരുന്നുണ്ട്...

പാരസെറ്റാമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം നമ്മളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Author : പ്രിയ പ്രകാശന്‍

വയ്യാതാകുമ്പോൾ ഒരു പാരസെറ്റാമോളിൽ ആശ്വാസം കണ്ടെത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അല്ലെങ്കിലും തീരെ വയ്യാതെയാകുമ്പോൾ ഒരു പാരസെറ്റമോൾ കഴിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ എന്ന ചിന്തയിലാണ് പലർക്കുമുള്ളത്. ഒരെണ്ണം തന്നെ തരുന്നതോ, ചെറുതൊന്നുമല്ലാത്ത ആശ്വാസവും. എന്നാൽ പാരസെറ്റാമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം നമ്മളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

യുകെയിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗം പിടിപെടാനുള്ള സാധ്യത 19 ശതമാനമവും ഹൃദയസ്തംഭനം വരാനുള്ള സാധ്യത ഒന്‍പത് ശതമാനമവും വർധിപ്പിക്കുമെന്ന് പഠനം പറയുന്നു.

ഇതും കൂടാതെ, രക്തസമ്മര്‍ദത്തിനുള്ള സാധ്യത ഏഴ് ശതമാനം വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗവേഷണമനുസരിച്ച്, 65 വയസ്സിനു കഴിഞ്ഞിട്ടുള്ളവരാണെങ്കിൽ പാരസെറ്റമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം സങ്കീർണമായ സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വ്യക്തമാക്കുന്നു. 2016 ലെ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം ഉൾപ്പെടെ പല പഠനങ്ങളും സമാനമായ ആശങ്ക പ്രതിഫലിപ്പിക്കുന്നുണ്ട്. താൽക്കാലിക ആശ്വാസത്തിന് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ബോധവാന്മാരായില്ലെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് സാരം.

SCROLL FOR NEXT